HOME
DETAILS
MAL
എച്ച്.ഐ.വി ബാധിതരെ അവഗണിച്ചാല്‍ പിഴയും തടവും
backup
January 14 2017 | 22:01 PM
മനാമ: ബഹ്റൈനില്‍ എച്ച്.ഐ.വി ബാധിതരോട് മോശമായി പെരുമാറിയാല്‍ 500 ദിനാര്‍ പിഴയും ആറു മാസം തടവും. എച്ച്.ഐ.വി ബാധിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രോഗം തടയുന്നതിനൊപ്പം മനുഷ്യാവകാശം കൂടി സംരക്ഷിക്കുകയാണ് ലക്ഷ്യം. രോഗികള്‍ രോഗം പകര്‍ത്താന്‍ ശ്രമിച്ചാല്‍ 20,000 ദിനാര്‍ വരെ പിഴയും തടവും ലഭിക്കും.
രോഗം പകര്‍ത്താന്‍ നിഗൂഢ മാര്‍ഗങ്ങളിലൂടെ ശ്രമിച്ചാല്‍ 10 വര്‍ഷത്തില്‍ കുറയാത്ത തടവും 10,000 മുതല്‍ 50,000 വരെ പിഴയും അടക്കേണ്ടി വരും.
ഉത്തരവ് വന്ന് ഒരു ദിവസത്തിനുള്ളില്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും അടുത്ത ദിവസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും രാജാവിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."