ലേബര്‍ കോടതിയുടെ കാരുണ്യം പ്രതീക്ഷിച്ച് തൊഴിലാളികള്‍
ജിദ്ദ: ഒരു വര്‍ഷമായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ഇന്ത്യക്കാരടക്കം നൂറോളം തൊഴിലാളികള്‍ ദുരിതത്തില്‍. 38 ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ദുരിതത്തിലായത്. പാകിസ്താന്. ബംഗ്ലാദേശ്. നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം തൊഴിലാളികളും ഇതേ അവസ്ഥയിലാണ്. റിയാദിലെ നദീമിലെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ ജോലിക്കെത്തിയവരാണ് കാരുണ്യം പ്രതീക്ഷിച്ച് ദിനങ്ങള്‍ തള്ളുന്നത്. ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നു തൊഴിലാളികള്‍ വ്യക്തമാക്കി.
ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. ശമ്പളവും ആനുകൂല്യങ്ങളും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെയും പരിഹാരമായിട്ടില്ല. ശമ്പളം കിട്ടിയില്ലെങ്കിലും ഫൈനല്‍ എക്സിസ്റ്റ് അടിച്ച് നാട്ടിലേക്ക് പോവാനുള്ള വഴി തുറന്നാല്‍ മതി എന്ന അവസ്ഥയിലാണ് ഇവരില്‍ പലരും.താമസസ്ഥലത്തെ വാടക നല്കാന് സാധിക്കാത്തതിനാല്‍ കുടിയിറക്കു ഭീഷണിയും നേരിടുന്നുണ്ട്.
രോഗികളായ തൊഴിലാളികളില്‍ പലരും ചികിത്സക്കായി സന്നദ്ധ സംഘനടകളെയാണ് ആശ്രയിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന് ജി.സി.സി കോ ഓര്‍ഡിനേറ്ററും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റാഫി പാങ്ങോടിന്റെ നേതൃത്വത്തില്‍ ഭക്ഷണവും മരുന്നുകളും ലേബര്‍ ക്യാപില്‍ എത്തിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് നീതി ലഭിക്കുന്നതിന് സഊദി അമീര്‍ കോടതിയില്‍ പരാതി കൊടുക്കുമെന്നു റാഫി പാങ്ങോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."