HOME
DETAILS
MAL
ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കാംപയിന് തുടങ്ങി
backup
May 25 2016 | 21:05 PM
ലണ്ടന്‍: അന്താരാഷ്്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ജിഷാ വധക്കേസില്‍ കാംപയിന് നടത്തുന്നു. സോഷ്യല്‍ മീഡിയയിലെ ജിഷാ വധക്കേസിലെ നീതി നടപ്പാക്കണമെന്ന കാംപയിനിനെ തുടര്‍ന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ ഓണ്‍ലൈന്‍ കാംപയിന് തുടങ്ങിയത്. ആംനെസ്റ്റി ഇന്ത്യയുടെ വെബ്സൈറ്റില്‍ കാംപയിന്റെ ഭാഗമായി ഇതുസംബന്ധിച്ച വാള്‍പേപ്പര്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ വഴി ഒപ്പു ശേഖരിക്കുന്നതാണ് കാംപയിന്. 09223300075 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്തും കാംപയിനില്‍ പങ്കെടുക്കാം. ദലിത് യുവതിയായ ജിഷയുടെ മരണത്തില്‍ നീതി ഉറപ്പാക്കണമെന്നാണ് ആംനെസ്റ്റി ആവശ്യപ്പെടുന്നത്. ജിഷയെ കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിലുണ്ട്. 1961 മുതല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആംനെസ്റ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."