അടുത്ത വര്‍ഷത്തോടെ സഊദി സാമ്പത്തികമായി മെച്ചപ്പെടുമെന്ന് ലോകബാങ്ക്
റിയാദ്: അടുത്ത വര്‍ഷം സഊദിയില്‍ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുമെന്ന് ലോകബാങ്ക്. പെട്രോള്‍ വില ബാരലിന് 55 ഡോളറിലേക്ക് ഉയര്‍ന്നത് മൂലം ഈ വര്‍ഷം സഊദി കൂടുതല്‍ മെച്ചപ്പെട്ട നില കൈവരിക്കുമെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട.
2018 ല്‍ സംമ്പത്തിക വളര്‍ച്ച 2.5 ശതമാനവും 2019 ല്‍ ഇത് 2.6 ശതമാനയും ഉയരും. കഴിഞ്ഞ വര്‍ഷം 1.4 വളര്‍ച്ച നേടി മൊത്തം ആഭ്യന്തരോല്പാദനം 2.58 ട്രില്യണ്‍ റിയാലിലെത്തി.
2015നെ അപേക്ഷിച്ച് 3 ട്രില്യണ്‍ അധികമാണിത്. ഈ വര്‍ഷം 1.6 ശതമാനമായി ഉയരുമെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇത് വളരെ കുറവാണ്. വിഷന്‍ 2030 ലക്ഷ്യം വച്ച് ലോകത്തെ പതിനഞ്ചാമതു സാമ്പത്തിക ശക്തിയായി വളരാനുള്ള ശ്രമത്തിലാണ് സഊദി. 2015 ലെ കണക്കുകള്‍ പ്രകാരം 4.3 ട്രില്യണ്‍ ഡോളര്‍ ആഭ്യന്തര ഉല്പാദനം നേടിയ മെക്സിക്കോയാണ് ആഗോള തലത്തില്‍ പതിനഞ്ചാം സ്ഥാനത്ത്. ഇത് മറികടക്കുകയാണ് സഊദിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."