മറ്റക്കര കോളജിലേത് നഗ്നമായ നിയമലംഘനം: യുവജനകമ്മിഷന്
തിരുവനന്തപുരം: കോട്ടയം മറ്റക്കരയിലെ ടോംസ് സ്വാശ്രയ എന്‍ജിനിയറിങ് കോളജില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന അവസ്ഥയാണെന്ന് യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം. കോളജ് സന്ദര്‍ശിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ പറഞ്ഞകാര്യങ്ങളെല്ലാം അതീവഗൗരവമുള്ളതാണ്. ഒരു സ്വാശ്രയ കോളജിന് അഫിലിയേഷന് നല്കുമ്പോള് ഉറപ്പായും ഉണ്ടായിരിക്കേണ്ട പ്രാഥമികസൗകര്യങ്ങള്‍ പോലും ആ കോളജിലില്ല.
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ജീവിതം ക്ലേശകരമാണ്. കോളജിന് അനധികൃതമായി അഫിലിയേഷന് നല്‍കാനിടയായ സാഹചര്യത്തിലുള്‍പ്പെടെ സാങ്കേതിക സര്‍വകലാശാലയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അധികാരികളുടെ പീഡനംമൂലം മുന്‍കാലങ്ങളില്‍ കുട്ടികള്‍ നല്കിയ പരാതികളില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ജില്ലാ പൊലിസ് മേധാവിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ രണ്ടും ലഭിച്ചശേഷം യുവജനകമ്മിഷന് അന്തിമ റിപ്പോര്‍ട്ട് തയാറാക്കി തുടര്‍നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."