പയ്യന്നൂര്‍ പൈതൃക ടൂറിസ ഗ്രാമം പദ്ധതി യാഥാര്‍ഥ്യമാവുന്നു
പയ്യന്നൂര്‍: പൈതൃക ടൂറിസം ഗ്രാമമായി പയ്യന്നൂരിനെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി പയ്യന്നൂരില്‍ ആരംഭിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ച കാനായി യമുനാ തീരം റിസോര്‍ട്ടില്‍ നടന്നു. സി കൃഷ്ണന് എം.എല്‍.എ ടൂറിസം വകുപ്പിന്റെ സഹായത്തോടെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും ടൂറിസം ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു. ടൂറിസവുമായി ബന്ധപ്പെട്ടുള്ള പയ്യന്നൂരിന്റെ സാധ്യതയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. നഗരസഭ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. ടൂറിസ വികസനുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ ഏറ്റെടുക്കാവുന്ന പ്രോജക്ടുകളുടെ സ്വഭാവവും ഘടനയും യോഗത്തില്‍ വിശദീകരിച്ചു. ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് ടൂറിസം മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവതരിപ്പിക്കുന്നതിനു വേണ്ട പ്രൊജക്റ്റ്റിപ്പോര്ട്ട് തയാറാക്കുന്നതിനായി 21ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനമായി. കവ്വായി കായല്‍, ചിറ്റാരി കൊവ്വല്‍ ബാക്ക് വാട്ടര്‍ ടൂറിസം, അനുബന്ധ കാര്യങ്ങള്‍ എന്നിവയെല്ലാം പൈതൃക ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ നീക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."