കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന സംഭവം: അറ്റകുറ്റപ്പണി തുടങ്ങി
ഇരിട്ടി:കുടിവെള്ള പൈപ്പ് പൊട്ടി എടക്കാനം റോഡ് തകര്‍ന്ന സംഭവത്തില്‍ പൈപ്പിന്റെ അറ്റകുറ്റപണി തുടങ്ങി. കുടിവെള്ള പൈപ്പിന്റെ പുനര്‍നിര്‍മാണ പ്രവൃത്തിയാണ് ആരംഭിച്ചത്. പഴശ്ശി പദ്ധതിയില്‍ നിന്നു കൂത്തുപറമ്പ് വലിയ വെളിച്ചം കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി സ്ഥാപിച്ച പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് എടക്കാനത്ത് റോഡ് പത്ത് മീറ്റര്‍ നീളത്തില്‍ തകര്‍ന്നിരുന്നു.
അടുത്ത മാസം ഉദ്ഘാടനം ചെയ്യാനിരുന്ന കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പാണ് പൊട്ടിയത്. ട്രയല്‍ പരിശോധനക്കിടെ വൈദ്യുതി നിലച്ചതിനാല്‍ പ്രഷര്‍ മൂലം നോണ്‍ റിട്ടേണ്‍ വാള്‍വ് തകരാറിലായതിനെ തുടര്‍ന്നാണ് അപകടം നടന്നത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാന്‍ ഒരാഴ്ച സമയമെടുക്കുമെന്നും ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയായാലുടന്‍ തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണ പ്രവൃത്തിയും ആരംഭിക്കുമെന്നും എന്‍ജിനിയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."