HOME
DETAILS
MAL
കണ്ണവം ഇടുമ്പ-തൃക്കടാരിപ്പൊയില്‍ റോഡ് ടാറിങ് തുടങ്ങി
backup
January 15 2017 | 00:01 AM
കൂത്തുപറമ്പ്: നിരവധി പ്രക്ഷോഭങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ കണ്ണവം ഇടുമ്പ-തൃക്കടാരിപ്പൊയില്‍ റോഡിന്റെ ടാറിങ് പ്രവൃത്തി പുനരാരംഭിച്ചു. ഈ റോഡില്‍ നേരത്തെ ആരംഭിച്ച ടാറിങ് പാതിവഴിയില്‍ നിര്‍ത്തിയതോടെ യാത്ര ഏറെ ദുരിതപൂര്‍ണമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങിയതോടെയാണ് റോഡിന്റെ ടാറിങ് പ്രവൃത്തി വീണ്ടും തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റിമുലസ് പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവിട്ടാണ് ഇപ്പോള്‍ പ്രവൃത്തി നടത്തുന്നത്. ആറു കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്തെ ടാറിങ് പൂര്‍ത്തിയായി. വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാകുന്നതോടെ നാട്ടുകാരും ഏറെ ആഹ്ലാദത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."