കമ്യൂണിസ്റ്റുകാരും ബി.ജെ.പിക്കാരും രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നു: സതീശന് പാച്ചേനി
കൂത്തുപറമ്പ്: മോദി ജനങ്ങളെ നോട്ട് അസാധുവാക്കി വഞ്ചിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഐ.എ.എസ്സുകാരെ വരിഞ്ഞു കെട്ടിയും എസ്.പി.മാരെ സ്ഥലം മാറ്റിയും ജനാധിപത്യത്തെ തകര്‍ക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് ടൗണ്‍ സ്ക്വയറില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാരും ബി.ജെ.പിക്കാരും ഒരേ രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ പ്രഭാകരന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജന് പുതുശ്ശേരി അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം വി സുരേന്ദ്രന്, ഡി.സി.സി വൈസ് പ്രസിഡന്റ് ചന്ദ്രന് തില്ലങ്കേരി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിഷ, ഡി.സി.സി ജനറല്‍ സിക്രട്ടറിമാരായ പി.കെ സതീശന്, സി.ജി തങ്കച്ചന്, പ്രദീപ് വട്ടിപ്രം, ബ്ലോക്ക് സിക്രട്ടറി ഒ ദാസന്, മണ്ഡലം പ്രസിഡണ്ടുമാരായ വി.ബി അഷറഫ്, പവിത്രന്, രാഘവന്, രാജേഷ് കൂരാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."