പയ്യന്നൂരില്‍ കടകളിലും വീട്ടിലും മോഷണം
പയ്യന്നൂര്‍: എടാട്ട് കോളജ് സ്റ്റോപ്പിന് സമീപം പൂട്ടിയിട്ട വീട്ടിലും രണ്ട് കടകളിലും മോഷണം. കോളജ് ഗേറ്റിന് സമീപം താമസിക്കുന്ന പി.സി സീനത്തിന്റെ പൂട്ടിയിട്ട വീട്ടിലും സമീപത്തെ എം.ടി യൂസഫിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലും എ.ബി.സി സെയില്‍സ് കോര്‍പറേഷന്റെ ഗോഡൗണിലുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
വീട് പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു സീനത്ത്. ഇന്നലെ രാവിലെ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നതിനാല്‍ അയല്‍വാസി സഹോദരനെ വിവരമറിയിക്കുകയായിരുന്നു.
വീട് പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. അലമാര കുത്തിത്തുറന്ന് മുക്കാല്‍ പവന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. എം.ടി യൂസഫിന്റെ പലചരക്ക് കട കുത്തിത്തുറന്ന് മേശയില്‍ സൂക്ഷിച്ച ആയിരം രൂപയോളം ചില്ലറ നാണയങ്ങളും സിഗരറ്റും മറ്റും കവര്‍ന്നു. എ.ബി.സിയുടെ ഗോഡൗണിന്റെ രണ്ട് ഷട്ടറുകളുടെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തുകയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കമ്പിപ്പാരയും താക്കോല്‍കൂട്ടവും സമീപത്ത് ഉപേക്ഷിച്ച നിലയില്‍ പൊലിസ് കണ്ടെടുത്തു. എ.എസ്.ഐ കെ.കെ മാത്യുവും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. സമീപത്തെ ക്ലാസിക് മാര്‍ബിള്‍സിലെ സി.സി.ടി.വി പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."