അന്‍സാദിന്റെ ചികിത്സയ്ക്ക് ഒരു നാട് ഒന്നാകെ
പാപ്പിനിശ്ശേരി: രക്താര്‍ബുദം ബാധിച്ച് ചികിത്സ തേടുന്ന മടക്കര സീരവിട അബ്ദുല്ലയുടെയും കുപ്പുരയില്‍ നസീമയുടെയും മകന്‍ അന്‍സാദി(30)നായി സഹായ ഹസ്തങ്ങള്‍ എത്തുന്നു. വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അന്‍സാദിന്റെ മജ്ജ മാറ്റിവയ്ക്കുന്നതിനും തുടര്‍ചികിത്സക്കും 45 ലക്ഷം രൂപ ചിലവു വരും. മുമ്പ് നടന്ന ചികിത്സക്ക് നാട്ടുകാരുടെ സഹായത്താല്‍ 15 ലക്ഷം രൂപ നല്‍കിയിരുന്നു. കണ്ണൂരില്‍ മരക്കമ്പനിയില്‍ ചുമട്ട് തൊഴിലാളിയായി ജോലി ചെയ്ത് വരവെയാണ് അന്‍സാദ് അസുഖബാധിതനായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമേ ആയിട്ടുള്ളു.
ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിന് കാരുണ്യത്തിന്റെ ബെല്‍ മുഴക്കി ബസ് ഉടമകളും ജീവനക്കാരും മുന്നിട്ടിറങ്ങി. അഞ്ച് ബസുകളില്‍ നിന്നായി ലഭിച്ച 91,810 രൂപ, ഇല്ലിപ്പുറം വാട്ട്‌സ്അപ്പ് കൂട്ടായ്മ മടക്കര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മുഖേന നല്‍കിയ 1,40,000 രൂപ, എ.വൈ.സി മാട്ടൂല്‍ നല്‍കിയ 50,400 രൂപയുമടക്കം ഇതുവരെ ലഭിച്ചത് ഏഴ് ലക്ഷം രൂപയാണ്.
ഭീമമായ സംഖ്യ ആവശ്യമായതിനാല്‍ ഇനിയും ഉദാരമദികളുടെ നല്ല മനസ് തേടി ഇറങ്ങുകയാണ് നാട്ടുകാരും കൂട്ടുകാരും. ഇരിണാവ് ഡാം ടീമിന്റെ ആഭ്യമുഖ്യത്തില്‍ ഇന്ന് ഇരിണാവ് പ്രദേശത്തെ വീടുകളില്‍ എത്തുമ്പോള്‍ എല്ലാവരുടെയും സഹായമാണ് ഇവരുടെ പ്രതീക്ഷ. കണ്ണൂര്‍-മാട്ടൂല്‍ റൂട്ടിലോടുന്ന ഖാഫില ബസ് നാളെ കാരുണ്യയാത്ര നടത്തും.
28ന് പാപ്പിനിശ്ശേരി ഇ.എം.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മിക്‌സഡ് യൂത്ത് മടക്കര സംഘടിപ്പിക്കുന്ന ഫുട് ബോള്‍ ടൂര്‍ണമെന്റ്, പെനാള്‍ട്ടി ഷൂട്ടൗട്ട്, ഷട്ടില്‍ ടൂര്‍ണമെന്റ് മത്സരങ്ങളും അന്‍സാദിന്റെ ചികിത്സാ ഫണ്ടിലേക്കുള്ള ക നിവിന്റെ സഹായമായി മാറും. സി ജമാല്‍ ഹാജി ചെയര്‍മാനായും കെ സുബൈര്‍ കണ്‍വീനറായും ചികിത്സ കമ്മിറ്റി പ്രവര്‍ത്തിച്ച് വരുന്നു. അന്‍സാദ് ചികിത്സാ സഹായ കമ്മിറ്റി,മ ടക്കര പി.ഒ, ഇരിണാവ്, അക്കൗണ്ട് നമ്പര്‍ 3745101006101, കാനറ ബാങ്ക്, കണ്ണപുരം ബ്രാഞ്ച്, കഎടഇ: ഇചഞആ0003745, ഫോണ്‍. 9961404142.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."