ജനകീയ ഡോക്ടറുടെ വേര്‍പാടിന് ഒരാണ്ട്; ഓര്‍മ പുതുക്കി മലയോരം
ശ്രീകണ്ഠപുരം: 40 വര്‍ഷം ശ്രീകണ്ഠപുരത്ത് ആതുര സേവനം ചെയ്ത് മലയോര മക്കളുടെ താങ്ങും തണലുമായിരുന്ന ജനകീയ ഡോക്ടര്‍ പി.കെ.പി മഹമ്മൂദ് വിട പറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. നാലു പതിറ്റാണ്ട് നീണ്ട സ്തുതീര്‍ഹ്യമായ അദ്ദേഹത്തിന്റെ സേവനം ഇന്നും മലയോര ജനത ഓര്‍ക്കുന്നു. ഡോക്ടറുടെ അഭാവം മലയോരത്തെ ചികിത്സാ രംഗത്ത് പ്രകടമാണ്. എന്തെങ്കിലും അത്യാഹിതം വന്നാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള പരിയാരത്തും കണ്ണൂരും എത്തേണ്ട അവസ്ഥ. മികച്ച ആശുപത്രിയില്ലാതെ ക്ലേശം മുതലാക്കാന്‍ സ്വകാര്യ ട്രസ്റ്റുകള്‍ കച്ചവട മനസോടെ രംഗത്തുണ്ടെങ്കിലും നാട്ടുകാര്‍ക്കു ദഹിച്ചിട്ടില്ല.
ശ്രീകണ്ഠപുരം പയ്യാവൂര്‍ റോഡിലുള്ള ഡോക്ടര്‍ സേവനം ചെയ്തിരുന്ന പീടികമുറിയുടെ ഏണിപ്പടി കയറിയാല്‍ മതി രോഗം മാറാന്‍ എന്നാണ് നാട്ടുകാര്‍ പറയാറുള്ളത്. നല്ല കാലത്തിന്റെ ശേഷിപ്പ് ഇല്ലാതാകുന്നതിന്റെ തെളിവായി ഡോക്ടര്‍ പരിശോധിച്ചിരുന്ന പീടിക മുറിയും പകുതി തകര്‍ന്ന നിലയിലാണ് ഇന്ന്.
ഡോക്ടറുടെ ഓര്‍മയ്ക്കായി ശ്രീകണ്ഠപുരത്തെ ഒരുപറ്റം യുവാക്കള്‍ തയാറാക്കിയ ചെറിയ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് നിടുവാലൂരിന്റെ സഹായത്താല്‍ യുവ കവി ഹാഷിം സിരകത്ത് എഴുതി സംവിധാനം ചെയ്ത ആല്‍ബത്തില്‍ പാടിയത് അനുജന്‍ ഹാഷിര്‍ സിരകത്താണ്. അദ്ദേഹത്തിന്റെ സ്ഥാപനമായ സല്‍സ ബില്‍, യതീംഖാനയും ഇംഗ്ലിഷ് മീഡിയം സ്‌കൂളിലും നടന്ന അനുസ്മരണ പരിപാടികള്‍ കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെല്ലൂര്‍ മെഡിക്കല്‍ കോളജ് പ്രൊഫസര്‍ വര്‍ഗീസ് ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."