HOME
DETAILS

രാഹുല്‍ ഗാന്ധി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബി.ജെ.പി

  
backup
January 15 2017 | 00:01 AM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1




ലഖ്‌നോ: രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയതായി ബി.ജെ.പി ആരോപണം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'കൈപ്പത്തി'യെ മതനേക്കാളുമായി ബന്ധപ്പെടുത്തി പ്രസംഗിച്ചതാണ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു പരാതി നല്‍കി.
കഴിഞ്ഞ 11ന് ഡല്‍ഹിയില്‍ നടന്ന ജന്‍വേദന സമ്മേളനത്തിലാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കൈപ്പത്തി ചിഹ്നവുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന് മതനേതാക്കളായ ശിവജി, ഗുരുനാനാക്ക്, ബുദ്ധ, മഹാവീര്‍ എന്നിവരുമായും ഇസ്‌ലാമുമായുമുള്ള ബന്ധം ചൂണ്ടിക്കാണിച്ച് രാഹുല്‍ പ്രസംഗിച്ചിരുന്നു.
ഈ മതനേതാക്കളുടെയും മതങ്ങളുടെയും ചിത്രങ്ങളിലൊക്കെ കൈപ്പത്തി ചിഹ്നം കാണാമെന്നാണു രാഹുല്‍ പറഞ്ഞത്. ഇത് 1951ലെ ജനപ്രാതിനിധ്യ വകുപ്പിന്റെയും സുപ്രിം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെയും ലംഘനമാണെന്നും ബി.ജെ.പി പരാതിയില്‍ ആരോപിച്ചു.
പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഉത്തര്‍പ്രദേശിനു പുറമെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മുഴുവന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം നീക്കം ചെയ്യണമെന്നും പാര്‍ട്ടിയുടെ ദേശീയ പാര്‍ട്ടി അംഗീകാരം റദ്ദാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ ആരോപണം നിഷേധിച്ചു. കോണ്‍ഗ്രസ് ചിഹ്നത്തിന്റെ ഉന്നതമൂല്യം ഓര്‍മിപ്പിക്കാന്‍ മാത്രമാണ് രാഹുല്‍ ഇതു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago