HOME
DETAILS
MAL
പാസ്വാന് ആശുപത്രി വിട്ടു
backup
January 15 2017 | 00:01 AM
പാറ്റ്ന: കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും ലോക്ജനദാതള് പാര്‍ട്ടി(എല്‍.ജെ.പി) നേതാവുമായി രാം വിലാസ് പാസ്വാന് ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ പാറ്റ്നയിലെ പരസ് എച്ച്.എം.ആര്.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാസ്വാന് പൂര്‍ണമായും ആരോഗ്യസ്ഥിതി പ്രാപിച്ചതായി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം തലവന്‍ പ്രമോദ് കുമാര്‍ പറഞ്ഞു. പാറ്റ്നയിലെ ശ്രീകൃഷ്ണപുരിയിലെ വീട്ടിലെത്തിയ പാസ്വാന് ഇന്നലെ ഡല്‍ഹിക്കു തിരിച്ചതായി അദ്ദേഹത്തിന്റെ ഓഫിസില്‍ പ്രത്യേക ചുമതലയുള്ള ആര്.സി മീണ പറഞ്ഞു.
പാറ്റ്നയിലെ മകര സംക്രാന്ത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാലുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ വിളിച്ചു സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."