HOME
DETAILS
MAL
ഭിന്നലിംഗക്കാര്‍ക്കു വേണ്ടി സമഗ്ര പദ്ധതി
backup
January 15 2017 | 00:01 AM
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കായി ആവിഷ്ക്കരിക്കുന്ന സമഗ്ര തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.വി ശ്യാംലാല്‍ പദ്ധതി വിശദീകരണം നടത്തി.
ഭിന്ന ലിംഗക്കാരുടെ ഇടയില്‍ സമഗ്ര സര്‍വേ നടത്തി പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കാനും സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജമോഹന്‍, അംഗം സുഫൈജ, ടി.വി ശ്രീജന്, കെ.വി രാഘവന്, ഇഷ കിഷോര്‍, എം.കെ ലക്ഷമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."