ഇടമലയാര്‍ ആനവേട്ടക്കേസില്‍ മൂന്നു കുറ്റപത്രം കൂടി
കോതമംഗലം: പ്രമാദമായ ഇടമലയാര്‍ ആനവേട്ടയുമായി ബന്ധപ്പെട്ട മൂന്ന് കേസില്‍ കൂടി കുറ്റപത്രം നല്കാന് നടപടികളായി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കറ്റപത്രം നല്‍കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ആകെ 13 കേസുകളാണ് ആനവേട്ടയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോതമംഗലം, കുറുപ്പംപടി കോടതികളിലാണിവ. രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ള ആറെണ്ണത്തില്‍ മൂന്ന് കേസുകളുടെ കുറ്റപത്രമാണ് അന്വേഷണ സംഘം ഇപ്പോള്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത്. 2014 സെപ്റ്റംബറിലാണ് ഇടമലയാര്‍ ആനവേട്ടയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ വനം വകുപ്പിന് ലഭിക്കുന്നത്.
നായാട്ടുകാര്ക്കൊപ്പം പാചകക്കാരനായി അനുഗമിച്ചിരുന്ന കുട്ടമ്പുഴ സ്വദേശി കളരിക്കുടി കുഞ്ഞുമോന് വനം വകപ്പ് അധികൃതര്‍ക്ക് നല്കിയ മൊഴിയാണ് ആന വേട്ടയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറംലോകമറിയാനിടയാക്കിയത്. വനം വകുപ്പിലെ താല്കാലിക വാച്ചറായി ജോലി നോക്കിയിരുന്നയാളായിരുന്നു കുഞ്ഞുമോന്.
ഇയാള്‍ നല്കിയ മൊഴി അനുസരിച്ച് വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇടമലയാര്‍, തുണ്ടം, നേര്യമംഗലം, കുട്ടമ്പുഴ വനം റേഞ്ചുകളില്‍ വ്യാപകമായി ആന വേട്ട നടന്നിട്ടുള്ളതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."