തീ പിടിച്ച കാറിനുള്ളില്‍ കുടുങ്ങിയ അയ്യപ്പഭക്തരെ മന്ത്രി യു.ടി ഖാദര്‍ രക്ഷപ്പെടുത്തി
മംഗളൂരു: തീ പിടിച്ച കാറിനുള്ളില്‍ കുടുങ്ങിയ ശബരിമല തീര്‍ഥാടകര്‍ക്കു രക്ഷകനായി കര്‍ണാടക മന്ത്രി യു.ടി ഖാദര്‍. ധാര്‍വാദ് കുണ്ടഗോള സ്വദേശികളുടെ ജീവനാണു മന്ത്രിയുടെ അവസരോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞു ടാറ്റാ ഇന്‍ഡിക്കാ കാറില്‍ തിരിച്ചു വരുകയായിരുന്ന ഇവരുടെ കാറിനു പമ്പുവെല്‍ നാന്തൂര്‍ ഭാഗത്തെത്തിയപ്പോഴാണു തീ പിടിക്കുന്നത്. ഈ സമയത്ത് അതേ റോഡിലൂടെ പോവുകയായിരുന്ന മന്ത്രി ഇതു കാണുകയും ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
കാറില്‍ നിന്നിറങ്ങി വെള്ളവുമായെത്തിയ മന്ത്രി തീയണച്ച് കാറിന്റെ വാതില്‍ തുറന്ന് ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചു. തുടര്‍ന്ന് അഗ്‌നിശമനാ സേനാംഗങ്ങളുമായി ബന്ധപ്പെട്ട് തീ മുഴുവനായും അണച്ചു.
ശേഷം തീര്‍ഥാടകര്‍ക്ക് രാത്രി ഭക്ഷണവും വീട്ടിലെത്താനുള്ള പണവും നല്‍കിയ ശേഷമാണു മന്ത്രി സംഭവ സ്ഥലത്തു നിന്നു യാത്രയായത്. എന്‍.എസ് കരീം, സുരേഷ്, ജോസഫ്, റഫീഖ് എന്നിവര്‍ മന്ത്രിയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."