HOME
DETAILS
MAL
മാനവയുടെ കൃഷിയില്‍ മികച്ച വിളവ്
backup
January 15 2017 | 00:01 AM
നീലേശ്വരം: മാനവ തൈക്കടപ്പുറം നടത്തിയ പച്ചക്കറി കൃഷിയില്‍ മികച്ച വിളവ്. തികച്ചും ജൈവരീതിയിലായിരുന്നു ഇവരുടെ കൃഷി. നല്ല പച്ചക്കറി ജനങ്ങളിലെത്തിക്കുക, കൃഷി രംഗത്തേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു ഈ സംഘടന കൃഷിയിറക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ഇവര്‍ ഈ രംഗത്തുണ്ട്.
വെള്ളരി, കക്കിരി, ചീര, പയര്‍, നരമ്പന്‍, വെണ്ട തുടങ്ങിയവയാണു ഇത്തവണ കൃഷി ചെയ്തത്. 50 സെന്റ് സ്ഥലത്താണു ഇവരുടെ കൃഷിയുള്ളത്. പച്ചക്കറിയുടെ വിളവെടുപ്പ് നീലേശ്വരം കൃഷി ഓഫിസര്‍ കെ.പി രേഷ്മ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്‌റാഫി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."