ഓളങ്ങളിലൂടെ ഒരു സ്‌നേഹയാത്ര
തൃക്കരിപ്പൂര്‍: പടന്ന ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കീഴിലുള്ള 'ഇത്തിരിവെട്ടം' ജനകീയ പാലിയേറ്റിവു പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് ഓളങ്ങളിലൂടെ 'ഒരു ദിനം സ്‌നേഹയാത്ര' എന്ന പേരില്‍ ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചു. പാലിയേറ്റിവ് പരിചരിക്കുന്ന കുട്ടികളടക്കം തിരഞ്ഞെടുക്കപ്പെട്ട അന്‍പതോളം പേരെ ഉള്‍പ്പെടുത്തിയാണു കവ്വായിക്കായലില്‍ ബോട്ട് യാത്ര സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 190 കിടപ്പിലായ രോഗികളുടെ വീടുകളിലേക്ക് സാന്ത്വനസ്പര്‍ശവുമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ദ്വിദിന ഗൃഹസന്ദര്‍ശനവും നടത്തിയിരുന്നു. ഓരി ബോട്ട് ജെട്ടിയില്‍ നിന്ന് ആരംഭിച്ച യാത്ര പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി മുഹമ്മദ് അസ്‌ലം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി.സി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.കെ മുസ്താഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുബൈദ, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി.കെ.പി ഷാഹിദ, അംഗങ്ങളായ കെ അസിനാര്‍കുഞ്ഞി, ടി.പി മുത്തലിബ്, പി.പി കുഞ്ഞികൃഷ്ണന്‍, ടി.പി മുഹമ്മദ് കുഞ്ഞി, ഒ ബീന, കെ.വി രമേശന്‍, എം ചിത്ര, ജെ.എച്ച്.ഐ സുരേഷ്, ഡോ. മുഹമ്മദ് സെയ്ദ്, പി.കെ ഫൈസല്‍, പി.കെ പവിത്രന്‍, ടി.കെ.സി മുഹമ്മദലി ഹാജി, പി.സി മുസ്തഫഹാജി, പാലിയേറ്റിവ് നഴ്‌സ് ടി.പി ഷര്‍മിള, മെഡിക്കല്‍ ഓഫിസര്‍ ഡോ.അഷ്‌ക്കറലി, പി.ആര്‍.ഒ പി.വി ഹാരിഫ് സംസാരിച്ചു. ഒ.പി ചന്ദ്രന്‍, കലാമണ്ഡലം സ്വരചന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.
ബാബു നീലേശ്വരം അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."