പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു അധ്യാപകര്‍ മുന്നിട്ടിറങ്ങണം: സി.എന്‍ ചന്ദ്രന്
നീലേശ്വരം: പൊതുവിദ്യാഭ്യാസ സംരക്ഷണം ജനകീയ പ്രസ്ഥാനമായി ഉയര്‍ന്നു വരണമെന്നും അതിനായി അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്നും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന നാളികേര വികസന കോര്പറേഷന് ചെയര്‍മാനുമായ സി.എന്‍ ചന്ദ്രന്. എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പറേറ്റ് ശക്തികളില്‍ നിന്നും വര്‍ഗീയവാദികളില്‍ നിന്നും വിദ്യാഭ്യാസ രംഗത്തെ രക്ഷിക്കാന്‍ ഇടതുപക്ഷ അധ്യാപക സംഘടനകള്‍ക്കേ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം അസിനാര്‍ അധ്യക്ഷനായി. എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പ്രകാശന് മുഖ്യപ്രഭാഷണവും വത്സന് പിലിക്കോട് പ്രഭാഷണവും നടത്തി. കെ വിനോദ്കുമാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്, പി വിജയകുമാര്‍, വിനയന് കല്ലത്ത്, എം.ടി രാജീവന്, എ സജയന്, ടി.എ അജയകുമാര്‍, ജയന് നീലേശ്വരം, പി രാജഗോപാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."