നവ്യാനുഭവങ്ങള്‍ ബാക്കിവച്ച് പക്ഷിണാം ബൈഠക്ക് സമാപിച്ചു
തിരുന്നാവായ: തിരുന്നാവായയെ പക്ഷിസംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റീ-എക്കൗ സംഘടിപ്പിച്ച പക്ഷിണാം ബൈഠക് സമാപിച്ചു. ഭാരതപ്പുഴയുടെ ഇരുകരകളിലായി കിലോമീറ്ററുകളോളം റീ-എക്കൗ സംഘടിപ്പിച്ച പക്ഷിനിരീക്ഷണ പഠനയാത്രയാണ് പുതുതലമുറക്ക് നവ്യാനുഭവമായത്.
ബിജാപൂരിലെ അല്‍ അമീന്‍ മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായ ടി.കെ ആഷിഖും എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ഒ.കെ തസ്‌ലിം, സി.പി ബിലാല്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചോളം പേരടങ്ങിയതായിരുന്നു നിരീക്ഷക സംഘം. പക്ഷി നിരീക്ഷകനായ ഡോ. ആദില്‍ നെഫ്രാന്‍, എം. സാദിഖ് തിരുന്നാവായയ എന്നിവര്‍ സംഘത്തെ നയിച്ചു.
നിരവധി പക്ഷികളെ യാത്രക്കിടയില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഏതാനും പക്ഷികളെക്കുറിച്ച് സമഗ്രപഠന വിധേയമാക്കാനും സംഘം തീരുമാനിച്ചു. രാവിലെ നടന്ന പക്ഷികളെ അറിയാന്‍ എന്ന ബോധവല്‍ക്കരണ ക്ലാസ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. റീ എക്കൗ പ്രസിഡന്റ് സതീഷന്‍ കളിച്ചാത്ത് അധ്യക്ഷനായി.
ടി.പി വാസു, ഫസലു പാമ്പലത്ത്, ഷഫീര്‍ കല്ലിങ്ങല്‍, സുഹൈല്‍ പി, ഉനൈസ് ഒളകര സംസാരിച്ചു. സമാപന സമ്മേളനം മാമാങ്ക സ്മാരക സംരക്ഷണ സമിതി കണ്‍വീനര്‍ അലവി കൊടക്കല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ വാഹിദ് പല്ലാര്‍ അധ്യക്ഷനായി. ചിറക്കല്‍ ഉമ്മര്‍, സി.കെ. നവാസ്, അഷ്‌റഫ് പാലാട്ട്, മുഹമ്മദ് ഷഹീര്‍ വൈക്കത്തില്‍ സംസാരിച്ചു. കണ്ടെത്തലുകളെ സംബന്ധിച്ച റിപ്പോര്‍ട്ട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കു കൈമാറാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."