ഇടതുസര്‍ക്കാര്‍ തൊഴില്‍ മേഖലയെ തകര്‍ത്തു: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിനായി നിലകൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തൊഴില്‍ മേഖലയെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സ്റ്റാറ്റിയൂട്ടറി ബോര്‍ഡുകള്‍പോലും പിരിച്ചുവിട്ടത് ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ചെറുകിട ക്വാറി മേഖലയിലെ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന സമരപ്രഖ്യാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷയുടെ പേരില്‍ കേരളത്തിലെ റേഷന്‍ കടകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും മുന്‍ഗണനാ ലിസ്റ്റിലെ അപാകത പരിഹരിക്കാന്‍പോലും കഴിയാത്ത സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികളടക്കമുള്ളവരെ ആശങ്കയിലാഴ്ത്തുകയാണെന്നും ഇതിനെതിരായ സമരപരിപാടികള്‍ക്കു മുസ്‌ലിംലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം.എ കരീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി. അബ്ദുല്‍ നാസര്‍ സമരപ്രഖ്യാപന രേഖ അവതരിപ്പിച്ചു. മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി. ഉബൈദുള്ള എം.എല്‍.എ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്്മത്തുല്ല, ഫൈസല്‍ ബാഫഖി തങ്ങള്‍, വണ്ടൂര്‍ കെ ഹൈദരലി, എം.എ മുസ്തഫ, പി.എസ് അബ്ദുല്‍ ജബ്ബാര്‍, പി.എ ഷാഹുല്‍ ഹമീദ്, കല്ലടി അബൂബക്കര്‍, കെ.കെ ഹംസ, സി.എച്ച് ജമീല ടീച്ചര്‍, സി.പി കുഞ്ഞമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."