ഫാത്തിമ നിദക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി ട്രക്കര്‍ ഡ്രൈവര്‍മാര്‍
പരപ്പനങ്ങാടി: അരക്ക് താഴെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട പരപ്പനങ്ങാടി ട്രക്കര്‍ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കാഞ്ഞിക്കല്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദ (11 )യുടെ തുടര്‍ ചികിത്സക്ക് വേണ്ടിയുള്ള സഹായ ഫണ്ടിലേക്ക് പരപ്പനങ്ങാടി ട്രക്കര്‍ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി വക വീണ്ടും സഹായ ഹസ്തം. പിരിച്ചെടുത്ത മുക്കാല്‍ ലക്ഷത്തോളം രൂപയുടെ ചെക്ക് മലപ്പുറം ആര് ടി ഒ കെ എം ഷാജി ഫാത്തിമാ നിദയുടെ പിതാവ് കാഞ്ഞിക്കല്‍ മുസ്തഫക്ക് കൈമാറി.
ഒരു വര്‍ഷം മുമ്പ് ഫാത്തിമ നിദക്ക് ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മേജര്‍ ശാസ്ത്രക്രിയ നടത്തിയിരുന്നു. പത്ത് ലക്ഷത്തിനു മുകളില്‍ ചെലവ് വന്ന ചികിത്സക്ക് വേണ്ടി പരപ്പനങ്ങാടി ട്രക്കര്‍ സ്റ്റാന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി പൊതു ജനങ്ങളില്‍ നിന്നും മറ്റുമായി നാല് ലക്ഷത്തോളം രൂപ പിരിച്ചെടുക്കുകയും ഫാത്തിമാ നിദയുടെ കുടുംബത്തിന് നല്‍കുകയും ചെയ്തിരുന്നു .
ശാസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്ന ഫാത്തിമ നിദ ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തൊറാപ്പി ചികിത്സ ചെയ്തുകൊണ്ടിരിക്കുകയാണ.് ഇതിനാവശ്യമായ തുകയാണ് ട്രക്കര്‍ തൊഴിലാളികള്‍ പിരിച്ചെടുത്ത് നല്‍കിയത്. ഫണ്ട് കൈമാറല്‍ ചടങ്ങില്‍ ടി കുട്ട്യാവ അധ്യക്ഷനായി .
കെ അബ്ദുല്‍ഗഫൂര്‍ ,കാരാട്ട് ദിനേശന് ,കടവത്ത് അലി ,കെ സുജയന്‍ ,കബീര്‍ അഹമ്മദ് ,ടി കെ അബ്ദുല്‍സലാം ,എം ശുഹൈബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."