മനുഷ്യര്‍ക്കിടയിലെ അകല്‍ച്ച ഒഴിവാക്കാന്‍ മതംകൊണ്ട് സാധിക്കണം: എം.പി അബ്ദുസമദ് സമദാനി
നിലമ്പൂര്‍: മനുഷ്യര്‍ക്കിടയിലെ അകല്‍ച്ച ഒഴിവാക്കാന്‍ മതം കൊണ്ട് സാധിക്കണമെന്ന് എം.പി അബ്ദുസമദ് സമദാനി. കൂറ്റമ്പാറ സുകൃതം യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പള്ളികളിലെ മുഅദ്ദിനുകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളികള്‍ വെറും ആരാധാനാലയങ്ങള്‍ മാത്രമല്ല. മനുഷ്യബന്ധം നന്നാക്കാനുള്ള കേന്ദ്രം കൂടിയാണ്.
വര്‍ഗീയതയെ ചെറുക്കാനും മാനവികത ഉണ്ടാക്കാനും വിശ്വാസി തന്റെ ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചുകൊടുക്കണം. ജീവകാരുണ്യം, ദയ, സ്‌നേഹം, സാഹോദര്യം തുടങ്ങിയവ ജീവിതത്തില്‍ ശീലിക്കണം. ആരാധനകര്‍മങ്ങള്‍ മുറപോലെ അനുഷ്ഠിക്കുന്നവര്‍ക്ക് ഒരിക്കലും മനുഷത്വമില്ലാതെ ജീവിക്കാന്‍ കഴിയില്ല. പരസ്പരം കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നതും സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്. പണമാണ് സമാധാനം എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്.
പള്ളികളെ മുഅദിനുകള്‍ ബഹുമാനിക്കപ്പെടാന്‍ ആര്‍ഹതയുള്ളവരാണെന്നും അവരെ ആദരിക്കുന്നതിലൂടെ മാതൃകാപ്രവര്‍ത്തനാണ് നടത്തിയതെന്നും സമദാനി പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. ഉബൈദ് ഇല്ലിക്കല്‍, സുബൈര്‍ കൂറ്റമ്പാറ, ഖാരിഅ് അര്‍ഷദ് മമ്പാട്, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, അസീസ് മുസ്‌ലിയാര്‍ മൂത്തേടം, മഹല്ല് ഖാസി ബാപ്പുട്ടി ഉസ്താദ്, പി.പി മുഹമ്മദ് അബ്ദുറഹിമാന്‍, ഡോ. യൂസഫ് നദ്‌വി, ഫരീദ് കരിയക്കാട്, മുര്‍ഷിദ് ഇല്ലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ നിന്നുള്ള 90 മുഅദ്ദിനുകളെയാണ് ചടങ്ങില്‍ ആദരിച്ചത്. ഖാരിഅ് അനീസ് റഹ്മാന്‍ ബഡ്ക്കലിന്റെ ഖുര്‍ആന്‍ വിസമയ വിരുന്നും നടന്നു. അഡ്വ. ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. അസ്ഹദി യൂസുഫി, മുഹമ്മദ് ഷഫീക്ക് ഫൈസി, ഉസ്മാന്‍ കണ്ണത്ത് സംസാരിച്ചു. മുഅദിന്‍ സംഗമവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."