പണമടച്ചിട്ടും ദേശീയ പാതാ അധികൃതര്‍ റോഡ് നവീകരിച്ചില്ല
എടപ്പാള്‍: ജലവകുപ്പിന്റെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനായി മാസങ്ങള്‍ക്ക് മുന്‍പ് പൊളിച്ചുമാറ്റിയ പഴയ ദേശീയപാത ഇനിയും ടാര്‍ചെയ്ത് നവീകരിച്ചില്ല.
പൊളിച്ചുമാറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ പണം ജലവകുപ്പ് ദേശീയപാത ഓഫിസില്‍ അടച്ചതിന് ശേഷമാണ് അധികൃതരുടെ അനാസ്ഥ തുടരുന്നത്. കൂരടയിലെ ഡാനിഡ ശുദ്ധജല സംഭരണിയില്‍നിന്നു തവനൂര്‍ റോഡ് ജങ്ഷന്‍വരെയുള്ള ഭാഗത്തെ പാതയാണ് മൂന്നുമാസം മുന്‍പ് ജലവിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി പൊളിച്ചത്.
ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന കുറ്റിപ്പുറം തവനൂര്‍ പഴയ ദേശീയപാതയിലെ ഒരുവശത്തെ 300 മീറ്ററിലധികം വരുന്ന ഭാഗമാണ് തകര്‍ന്നു കിടക്കുന്നത്.
പാതയിലെ ടാര്‍ചെയ്ത ഭാഗം പൊളിച്ചുമാറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 29,48,310 രൂപ ജലവകുപ്പ് ഉദ്യോഗസ്ഥര്‍ ദേശീയപാത മലപ്പുറം ഓഫിസില്‍ അടച്ചിട്ടും രണ്ടണ്ടരമാസം കഴിഞ്ഞിട്ടും റോഡ് ടാര്‍ ചെയ്ത് നവീകരിച്ചില്ല. ദേശീയപാത കൊടുങ്ങല്ലൂര്‍ ഡിവിഷനു കീഴില്‍വരുന്ന ഭാഗമാണിത്.
വെട്ടിപ്പൊളിച്ച റോഡില്‍ മെറ്റല്‍ പരത്തി നികത്തിയതും ജലവകുപ്പാണ്. കുത്തനെയുള്ള ഇറക്കമായതിനാല്‍ തകര്‍ന്നുകിടക്കുന്ന പാത ഇരുചക്രവാഹനങ്ങള്‍ക്കും മറ്റും അപകടഭീഷണി ഉയര്‍ത്തുന്നുണ്ടണ്ട്.
തവനൂര്‍ റോഡ് ജംക്ഷന് നടുവില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗവും ടാര്‍ചെയ്ത് മൂടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."