മക്കള്‍ തുണച്ചില്ല; ഈ പിതാവ് ഇനി വൃദ്ധസദനത്തില്‍
എടപ്പാള്‍: എന്തിനുംപോന്ന അഞ്ചു മക്കള്‍ നല്ല സാമ്പത്തിക സ്ഥിതിയിലുണ്ടായിട്ടും ഐക്കരപ്പടി അങ്ങാടിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പോക്കര്‍ഹാജിക്ക് വൃദ്ധസദനത്തില്‍ അഭയംതേടേണ്ടിവുന്നു. ഹൃദ്‌രോഗിയായ കരീച്ചിയില്‍ പോക്കര്‍ ഹാജി (75) യെയാണ് കൊണ്ടേണ്ടാട്ടി കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തവനൂര്‍ വൃദ്ധസദനത്തില്‍ എത്തിച്ചത്.
വിദേശത്തും നാട്ടിലുമായി പോക്കര്‍ ഹാജിയുടെ അഞ്ച് മക്കള്‍ നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുമ്പോഴാണ് പിതാവിന് ഈ ദുരവസ്ഥ. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയുമൊത്താണ് ഇദ്ദേഹം താസിച്ചിരുന്നത്. മൂന്നു മാസം മുന്‍പ് ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായി. ഇതിനിടയില്‍ ഹൃദ്‌രോഗം പിടിപെട്ടതോടെ കൂടുതല്‍ ദുരിതത്തിലായി. നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ പരിചരണത്തിനും സംരക്ഷണത്തിനുമായി മക്കളുടെ സഹായംതേടി. എന്നാല്‍, മക്കള്‍ സഹായിക്കാന്‍ തയാറായില്ല. ഇതോടെ വാടക കെട്ടിടത്തില്‍ ഒറ്റയ്ക്കായ ഇദ്ദേഹത്തെ മറ്റു മുറികളില്‍ കഴിഞ്ഞിരുന്നവരും നാട്ടുകാരുമാണ് സംരക്ഷിച്ചിരുന്നത്.
മക്കളുമായി പലതവണ വിവരം കൈമാറിയെങ്കിലും സഹകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നു നാട്ടുകാര്‍ മലപ്പുറം എ.ഡി.എമ്മിനെ വിവരമറിയിക്കുകയും അദേഹത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തവനൂരിലെ വൃദ്ധസദനത്തിലെത്തിക്കുകയുമായിരുന്നു. കൊണ്ടേണ്ടാട്ടി കാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകരായ സഹര്‍ ഐക്കരപ്പടി, ചുണ്ടക്കാടന്‍ മുഹമ്മദ് മഹ്‌സൂം, പി.ടി മുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തവനൂര്‍ വൃദ്ധസദനത്തില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."