HOME
DETAILS
MAL
ഊട്ടുപുര ഉണര്‍ന്നു; കലോത്സവത്തിന് നാളെ തിരിതെളിയും
backup
January 15 2017 | 08:01 AM
കണ്ണൂര്‍: പതിവ് തെറ്റാതെ പഴയിടം മോഹനന് നമ്പൂതിരിയാണ് ഇത്തവണയും കലോത്സവത്തിനെത്തുന്നവര്‍ക്ക് രുചിമേളമൊരുക്കുന്നത്. ഊട്ടുപുരയില്‍ ഇന്ന് 11 മണിയോടെ പാലുകാച്ചല്‍ ചടങ്ങു നടന്നു. പഴയിടം മോഹനന് നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ ഭക്ഷണകമ്മിറ്റി ചെയര്മാന് ടി.വി രാജേഷ് എം.എല്‍.എയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഇത്തവണ ഊട്ടുപുരയിലും സ്റ്റേജിലും പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്ക് പ്രവേശനം ഇല്ല. ജൈവപച്ചക്കറികളാണ് സദ്യവട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
നാളെ രാവിലെ 9.30ന് പ്രധാനവേദിയായ പൊലിസ് മൈതാനിയിലെ 'നിള'യില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന മേളക്ക് തുടക്കമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."