HOME
DETAILS

മഅ്ദനിയോടുള്ള നീതി നിഷേധം അവസാനിപ്പിക്കണം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

  
backup
January 15 2017 | 19:01 PM

%e0%b4%ae%e0%b4%85%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7


കൊല്ലം: അബ്ദുല്‍ നാസര്‍ മഅ്ദനിയോട് ഭരണകൂട നീതിന്യായ വ്യവസ്ഥകള്‍  കാണിക്കുന്ന നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊടുങ്ങലൂരില്‍ നിന്നാരംഭിച്ച വാഹന പ്രചാരണ ജാഥയ്ക്ക് ശാസ്താംകോട്ട ഐ.സി.എസ് ജങ്ഷനില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഅ്ദനി ഉള്‍പ്പടെ നിരവധി പേര്‍ ഇന്ന് ഭരണകൂട ഭീകരതയുടെ ഇരയായി വിചാരണ തടവുകാരായി കഴിയുകയാണ് എന്നിട്ടും ഇവര്‍ക്ക് നീതി ലഭിക്കുന്നില്ല.വൈകി ലഭിക്കുന്ന നീതി നീതിനിഷേധമാണ്.യു.എ.പി.എ കരിനിയമം ഉപയോഗിച്ച് നിരപരാധികളെ ഇപ്പോള്‍ ഭരണകൂടങ്ങള്‍ വേട്ടയാടുകയാണ്. ഇതിന് കൂടുതലും ഇരകളാകുന്നത് മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവരാണ് ഇതിന് പിന്നില്‍ ഫാസിസ്റ്റ് അജണ്ടയാണന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ജാഥാ ക്യാപ്റ്റനായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ സംഘപരിവാറിന്റെ അജണ്ടയാണ്. രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ത്തുകൊണ്ട് ഇവിടെ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ അനുവദിക്കില്ലന്ന് അദ്ദേഹം പറഞ്ഞു.
പാങ്ങോട് എ ഖമറുദീന്‍ മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, സി.എ മൂസാ മൗലവി, മുണ്ടക്കയം ഹുസൈന്‍ മൗലവി, തൊളിക്കോട് മുഹിയിദീന്‍ മൗലവി,കടയ്ക്കല്‍ ജുനൈദ്,കാരാളി ഇ കെ സുലൈമാന്‍ ദാരിമി,കുറിഞ്ചിലക്കാട് നവാസ് മന്നാനി,എ വൈ ഷിജു,സിറാജുദീന്‍ അബ്‌റാറി,പുലിപ്പാറ അബ്ദുല്‍ഹക്കീം മൗലവി,എന്നിവര്‍ പ്രസംഗിച്ചു.പുനലൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച ജില്ലയിലെ പര്യടനം ഇടപ്പള്ളി കോട്ടയില്‍ സമാപിച്ചു.ഇന്ന് ജില്ലയുടെ തെക്കന്‍ മേഖലകളില്‍ ജാഥ പര്യടനം നടത്തും. രാവിലെ പത്തിന് ഓയൂരില്‍ നിന്നാരംഭിക്കുന്ന പര്യടനം വൈകുന്നേരം അഞ്ചിന് കണ്ണനലൂരില്‍ സമാപിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago