വാഗ്ദാനങ്ങള്‍ നല്‍കി കമ്മ്യൂണിസ്റ്റുകാര്‍ കബളിപ്പിച്ചു: സി.കെ ജാനു
കൊല്ലം: ആദിവാസി ദളിത് സമൂഹങ്ങള്‍ക്ക് മോഹനസുന്ദരമായ വാഗ്ദാനങ്ങള്‍ നല്‍കി കമ്യൂണിസ്റ്റുകാര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് സി.കെ.ജാനു. കൊല്ലം ജില്ലാ സഹകരണബാങ്ക് ഹാളില്‍ ജനാധിപത്യരാഷ്ട്രീയസഭ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ വാഗ്ദാനം. എന്നാല്‍ സമരവും കൊടിപിടിക്കലും മര്‍ദ്ദനവുമടക്കം അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ പാടം അവര്‍ക്ക് സ്വന്തമാക്കുകയും പാട്ട് മാത്രം മിച്ചം വരികയും ചെയ്തു. ഈ നയം ഇപ്പോഴുംതുടരുന്നു. ഇത് തിരിച്ചറിയാന്‍ സാധിക്കണം. പാട്ട് പാടുന്ന നമുക്ക് തന്നെ പാടവും കിട്ടാന്‍ അവകാശമുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ പതിറ്റാണ്ടുകളായി ചൂഷണം ചെയ്ത് ചണ്ടിയാക്കിയവരുടെ കൂട്ടായ്മയാണ് ജെ.ആര്‍.എസ്. ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. നേടാന്‍ മാത്രമെ ഉള്ളൂ. കേന്ദ്രവും സംസ്ഥാനവും ബജറ്റില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും നീക്കിവയ്ക്കുന്ന കോടികള്‍ അവരിലെത്തുന്നില്ല. ഇതിന് കാരണം നടപ്പിലാക്കുന്ന സംവിധാനത്തില്‍ ആദിവാസികളോ ദളിതരോ ഇല്ല എന്നതാണ്. പട്ടികജാതിവഭാഗങ്ങളുടെ ഫണ്ടിന്റെ 60 ശതമാനവും വകമാറ്റപ്പെടുകയാണ്. സമുദായങ്ങളാണ് അതിന്റെ ഗുണഭോക്താക്കള്‍. ഇതിനെല്ലാം അറുതി വരുത്തമെന്നും സി.കെ.ജാനു ചൂണ്ടിക്കാട്ടി. കൊട്ടിയം ഗോപി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."