ബീവറേജസിനെതിരേ ജനകീയ സമരം
ഓച്ചിറ: കല്ലൂര്‍മുക്കില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ബീവറേജസ് ഔട്ട് ലെറ്റ് തഴവ മുല്ലശ്ശേരി മുക്കിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടേയും കുടുംബശ്രീ യൂനിറ്റുകളുടേയും ആരംഭിമുഖ്യത്തില് ആരംഭിച്ച സമരത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര് പങ്കെടുത്തു. വവ്വാക്കാവ് മണപ്പള്ളി ജില്ലാ റോഡില്‍ മുല്ലശ്ശേരില്‍ മുക്കില്‍ നാലും കൂടുന്ന സ്ഥലത്ത് ആണ് ഔറ്റ്ലെറ്റ് ആരംഭിക്കുവാന്‍ ശ്രമിക്കുന്നത്. റോഡിനോടും വീടുകളോടും ചേര്‍ന്ന് നില്ക്കുന്ന ഈ ഭാഗത്ത് ബീവറേജസ് ഔട്ട് ലെറ്റ് വരുന്നതോടെ ഗതാഗത കുരുക്ക് ഉണ്ടാകുവാനും വന്‍ അപകടങ്ങള്‍ക്ക് സാധ്യത ഏറുന്നതുമാണ്.
ജനകീയ സമരത്തിന് വാര്‍ഡ് മെമ്പര്‍മാരായ സലിം അമ്പീത്തറ, വി ബിജു, ആര് അമ്പിളി കുട്ടന് എന്നിവരും ഡി എബ്രഹാം, കൂട്ടത്തറ ശ്രീകുമാര്‍, മോഹനന് പിള്ള, അഭിലാഷ്, സി.ഡി.എസ് അംഗം ഷാഹിദ, എ.ഡി.എസ് സെക്രട്ടറി ശ്രീഷ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."