കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് തുടക്കം അധ്യാപക പ്രസ്ഥാനങ്ങള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലക ശക്തി: എം. വിജയകുമാര്‍
കൊട്ടാരക്കര: സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയാണ് അധ്യാപക പ്രസ്ഥാനങ്ങളെന്നു കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ പറഞ്ഞു. കുളക്കടയില്‍ നടക്കുന്ന കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി ആര്‍ മഹേഷ് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ ബേബി സ്വാഗതം പറഞ്ഞു.
കശുവണ്ടി കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി രവീന്ദ്രന്‍ നായര്‍, എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ബി അനില്‍കുമാര്‍, കെ ജി ഒ എ ജില്ലാ സെക്രട്ടറി പങ്കജാക്ഷന്‍ പിള്ള, കെ എം സി എസ് യു സംസ്ഥാന കമ്മിറ്റി അംഗം കെ മനോഹരന്‍, പി എസ് സി ഇ യു ജില്ലാ സെക്രട്ടറി ആര്‍ ബിച്ചു, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡി വിമല, സംസ്ഥാന കമ്മിറ്റി അംഗം എസ് പയസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ രാജേഷ്, സി പി എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി ടി ഇന്ദുകുമാര്‍, എ അജി, അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം ശരത്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജി കെ ഹരികുമാര്‍ രക്തസാക്ഷി പ്രമേയവും ആര്‍ ബി ശൈലേഷ്‌കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ബി സതീഷ്ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ എസ് മാത്യൂസ് കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി ശശിധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി തിലകരാജ് സംസാരിച്ചു.
വൈകിട്ട് സമ്മേളന നഗരിയില്‍ നിന്നാരംഭിച്ച പ്രകടനം ലക്ഷം വീട് ജങ്ഷനില്‍ ചുറ്റി കുളക്കട ജങ്ഷനില്‍ സമാപിച്ചു. അവിടെ നടന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ഐഷാപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.ആര്‍ മഹേഷ് അധ്യക്ഷനായി. ബി സതീഷ്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വി രവീന്ദ്രന്‍ നായര്‍, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍ രാധാകൃഷ്ണന്‍, എസ് സുശീലാമ്മ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഹലീമാബീവി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."