ഫാദര്‍ ഡോമി തറയില്‍ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍
ആലപ്പുഴഅമ്പലപ്പുഴ: ഫാദര്‍ ഡോമി തറയില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി അവരോധിതനായി. ന്‍. ഇപ്പോള്‍ ആലപ്പുഴ പുന്നപ്ര കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന സ്‌നേഹാലയത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഫാ.ഡോമി. ഇന്നലെ ഉച്ചയോടെ വത്തിക്കാനില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയാണ് ഫാ. ഡോമിയുടെ പേര് പ്രഖ്യാപിച്ചത്.
തുടര്‍ന്ന് സീറൊ മലബാര്‍ സഭയുടെ സിനഡ് യോഗത്തില്‍ എറണാകുളത്ത് വെച്ച് മേജര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് ആലംഞ്ചേരി തുടര്‍ പ്രഖ്യാപനം നടത്തി. 1972 ജനുവരി മാസം ഒന്നാം തീയതി ചങ്ങനാശ്ശേരി തറയില്‍ വീട്ടില്‍ ജോസ് മറിയ ദമ്പതികളുടെ മകനായ് ജനിച്ച ഡോമി ചങ്ങനാശ്ശേരി എസ്.എച്ച്.ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കുകയും പിന്നിട് കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ ചേര്‍ന്നു. ഇവിടെനിന്നും തിയോളജി,ഫിലോസഫി എന്നീ ബിരുദങ്ങള്‍ നേടി.
2000 ത്തില്‍ അച്ചന്‍ പട്ടം സ്വീകരിച്ചു. 2003 ല്‍ എടത്വാ പളളിയില്‍ സഹപുരോഹിതനായും പിന്നീട് 1 വര്‍ഷം താഴേ സെമിനാരിയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2004 ല്‍ റോമിലെത്തി. ഉപരിപഠനത്തിനായി ഗ്രിഗോറിയല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനത്തിനു ചേരുകയും പി എച്ച് ഡി കരസ്ഥമാക്കുകയും ചെയ്തു. 2011 ല്‍ സ്വദേശത്തേക്ക് മടങ്ങിയ ഫാ. ഡോമി ചങ്ങനാശ്ശേരി രൂപതയില്‍ പ്രവര്‍ത്തിച്ചു.
ഇതോടൊപ്പം പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന വൈദിക സന്യാസ പരിശീലകര്‍ക്കുള്ള കേന്ദ്രമായ ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ധനഹാലയം എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി. ഇവിടെ പ്രവര്‍ത്തിച്ചുവരുന്നതിനിടിയിലാണ് ഫാ. ഡോമി സഹായം മെത്രാന്‍ പദവി തേടിയെത്തിയത്.
മെത്രാന്‍ പട്ടം കിട്ടിയതറിഞ്ഞ് വിശ്വാസികളും ഇതരമതസ്ഥരും അച്ചനെ കാണാനും ആശംസകള്‍ അര്‍പ്പിക്കാനുമായി എത്തിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."