HOME
DETAILS
MAL
പുതിയ കേരള ആരോഗ്യ മാതൃക വേണം: ഡോ. ബി. ഇക്ബാല്‍
backup
January 15 2017 | 19:01 PM
ആലപ്പുഴ : വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടെയുമുള്ള പൊതുജനാരോഗ്യസംവിധാനങ്ങളൊരുക്കുന്ന പുതിയ കേരള ആരോഗ്യ മാതൃക ആവശ്യമാണെന്ന് ആസൂത്രണ ബോര്‍ഡംഗം ഡോ. ബി. ഇക്ബാല്‍ പറഞ്ഞു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ആര്‍ദ്രമീ ആര്യാട് പദ്ധതിയുമായി ബന്ധപ്പെട്ട് പാതിരപ്പള്ളി എയ്ഞ്ചല്‍ കിങ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനപങ്കാളിത്തത്തോടെ ആസൂത്രണം പ്രാദേശികമാക്കി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സാമൂഹിക നീതിയിലും തുല്യതയിലും അധിഷ്ഠിതമായ ആരോഗ്യനയമാണ് രൂപീകരിക്കുക. പൊതുജനാരോഗ്യരംഗം വളരാതെ സ്വകാര്യമേഖല വളര്‍ന്നു. രോഗാതുരതയും ആരോഗ്യ-ചികിത്സാച്ചെലവും വര്‍ധിച്ചു. ഇതിനു മാറ്റംവരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."