ജനങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: മുസ്‌ലീം ലീഗ്
അടിമാലി: ജനാധിപത്യ അവകാശങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും നിഷേധിച്ച് ജനങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര- കേരള സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും പൈജാമ ധരിച്ച മോദിയും മുണ്ടുടുത്ത മോദിയും നേതൃത്വം നല്‍കുന്ന ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെ ജാഗരൂകരാകുക എന്നത് രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം പറഞ്ഞു.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്. സിയാദിന് അടിമാലിയില്‍ യൂത്ത്‌ലീഗ് നിയോജകമണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെമ്പാടും ജനങ്ങള്‍ക്ക് നീതിയും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു. റേഷനും പെന്‍ഷനും അട്ടിമറിച്ചു. പൊലിസ് അഴിഞ്ഞാടുന്നു.
ഈ സാഹചര്യത്തില്‍ ഉത്തരവാദിത്വ പ്രക്ഷോഭം സാധ്യമാക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലഘട്ടത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് ഭാവി രാഷ്ട്രീയത്തിന് ജില്ലയിലെ മുസ്‌ലിംലീഗ് നല്‍കുന്ന സംഭാവനയാണ് കെ.എസ്. സിയാദിന്റെ സ്ഥാനലബ്ദിയെന്നും സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ക്കും പി കെ ഫിറോസിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
കലാം കണിച്ചാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷിബു പെരുമ്പാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് നേതാക്കളായ കെ.എ. മുഹമ്മദ് റിയാദ്, മീരാന്‍മൗലവി, വി .എം അന്ത്രു, എ .എം മീരാന്‍, ടി.എം. സിദ്ദീഖ്, എം.ബി സൈനുദ്ദീന്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസ്, ജന. സെക്രട്ടറി വി.എം. റസ്സാഖ്, നേതാക്കളായ അനീഫ അറക്കല്‍, പി. എച്ച് സുധീര്‍, അന്‍ഷാദ് കുറ്റിയാനി, അനസ് ഇബ്രാഹിം, മുഹമ്മദ് ഷാഫി, കെ.എ. യൂനുസ്, എം .എം നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണത്തിന് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ് നന്ദി രേഖപ്പെടുത്തി. അനസ് കോയാന്‍ സ്വാഗതവും, സലാം മാനിക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."