മദ്‌റസാ വാര്‍ഷിക സമാപന സമ്മേളനം ഇന്ന്
ഈരാറ്റുപേട്ട: നടയ്ക്കല്‍ അറഫാ നഗറില്‍ പ്രവര്‍ത്തിക്കുന്ന മിഫ്താഹുല്‍ ഉലൂം അറഫാ മദ്‌റസയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന് വരുന്ന മതവിജ്ഞാന സദസിന്റെയും കലാ സാഹിത്യ മത്സരത്തിന്റെ സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഇന്ന് വൈകുന്നേരം ആറിന് അറഫാ മസ്ജിദ് അങ്കണത്തില്‍ നടക്കും പി.ഇ ഷാഹുല്‍ ഹമീദ് മൗലവി അധ്യക്ഷനായിരിക്കും.
പുത്തന്‍ പള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീര്‍ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്യും മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പുത്തന്‍പള്ളി പ്രസിഡന്റ് ഹാജി അബ്ദുല്‍ കരിം നിര്‍വഹിക്കും ഇമാം അബ്ദുള്ള മൗലവി അല്‍ ഖാസിമികെ.കെ സ്വാലിഹ്, റ്റീ.എം മുഹമ്മദ് യൂസഫ് മൗലവി.
നിസാര്‍ കറുകാച്ചേരി ,ല ജനത്തുല്‍ മുഅല്ലിമീന്‍ മേഖലാ പ്രസിഡന്റ് മുഷ്താഖ് മൗലവി, നിയാസ് ഖാന്‍ നജ്മി ,നിയാസ് ഹസനി, അബ്ബാസ് കണ്ടത്തില്‍, നാസര്‍ വെള്ളൂപ്പറമ്പ്, വീ.എം സിറാജ്, നിസാര്‍ കുര്‍ബാനി തുടങ്ങിയവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."