ഗസല്‍ ഉത്സവം സംഘാടകസമിതിയായി
പാലക്കാട്: കേരള സംഗീത നാടക അക്കാദമി സ്വരലയയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗസല്‍ ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 251 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനായി. പരിപാടികളെ കുറിച്ചും ഗായകരെ കുറിച്ചും കേരളം സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ വിശദീകരിച്ചു. ഗസല്‍ രംഗത്തെ അതുല്യ പ്രതിഭകളായ തലത് അസീസ്, ചന്ദന്‍ദാസ്, ജിതേഷ് സുന്ദരം, ഉമ്പായീ, ഗായത്രി, അഭ്രാദിത ബാനര്‍ജീ, ബെന്‍സീറാ, നിമിഷ സലിം എന്നീ ഗായകരാണ് ജനുവരി 28 മുതല്‍ പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗസല്‍ രാത്തില്‍ പങ്കാളികളാവുക. സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.
പ്രസാദ് മാത്യു, ഇ.എ. ജലീല്‍, ഡോ. മാന്നാര്‍ ജി രാധാകൃഷ്ണന്‍, കാസിം അലായന്‍, ജി. ശ്രീധരന്‍ മാസ്റ്റര്‍, ഭാഗ്യരാജ്.കെ.ആര്‍ , കരുണാകരന്‍, കെ.ആര്‍. സുധീഷ്‌കുമാര്‍, എം.എന്‍. നന്ദകുമാര്‍, കുഴല്‍മന്ദം രാമകൃഷ്ണന്‍ പങ്കെടുത്തു.
കെ.പി.എ.സി. ലളിത ചെയര്‍മാനും, എന്‍. രാധാകൃഷ്ണന്‍ നായര്‍ വര്‍ക്കിങ് ചെയര്‍മാനും ടി.ആര്‍. അജയന്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി നിര്‍ദേശം എ.കെ. ചന്ദ്രന്‍കുട്ടി അവതരിപ്പിച്ചത് യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."