നിയമങ്ങള്‍ പാലിച്ചാണ് പാലക്കാട്‌ഫെസ്റ്റ് നടത്തുന്നതെന്ന് എം.ഡി
പാലക്കാട്: നഗരസഭയുടെ നിയമങ്ങള്‍ പാലിച്ചും, നിര്‍ദേശങ്ങള്‍ സ്വീകരിച്ചുമാണ് പാലക്കാട്‌ഫെസ്റ്റ് നടത്തുന്നതെന്നും നികുതി വെട്ടിച്ചു പരിപാടി നടത്തുന്നതെന്ന ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഡീ.ജെ. അമ്യൂസ്‌മെന്റ് എം.ഡി സി.കെ. ദിനേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഇരുപതു വര്‍ഷമായി സര്‍ക്കാരിന്റെ എല്ലാ നിയമങ്ങളും പാലിച്ചാണ് ഡീ.ജെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിവരുന്ന പരിപാടികള്‍ക്ക് തറവാടകയും, വിനോദ നികുതിയും മുന്‍കൂര്‍ നഗരസഭയില്‍ അടച്ചിട്ടാണ് എക്‌സിബിഷന്‍ നടത്താറുള്ളത്. നോട്ട് പ്രതിസന്ധി വന്നതോടെ കളക്ഷനും കുറഞ്ഞെങ്കിലും നികുതി അടച്ചുവരുന്നുണ്ട്. വാഹന പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കുന്നത് വാഹനങ്ങളുടെ സംരക്ഷണത്തിനാണെന്നും ഇതിനു അഞ്ചു സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ശമ്പളം നല്കാന്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത്. പാര്‍ക്കിങ് സ്ഥലത്തിനും നഗരസഭയില്‍ തറവാടക അടക്കുന്നുണ്ട്. വാടക ഇനത്തിലും, നികുതി, ലൈസന്‍സ് ഫീസിനത്തിലുമായി 37,84.737രൂപ ഇതുവരെയായി നഗരസഭക്ക് നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മാനേജര്‍ വി.എസ് ബെന്നി, കെ. രണ്‍ജിത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."