ആക്രികടക്ക് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം പട്ടാമ്പിയില്‍ ഫയര്‍സ്റ്റേഷന്‍ ആവശ്യം ശക്തമാകുന്നു
പട്ടാമ്പി: ഓങ്ങല്ലൂര്‍ പോക്കുപടിയിലുള്ള ആക്രികടക്ക് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആക്രികടക്ക്് സമീപത്തായുള്ള ഗ്യാസ് സിലിണ്ടറിലേക്ക് തീപടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിച്ചതിന് കാരണം വ്യക്തമായിട്ടില്ല. മൂന്ന് സ്ഥലങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് വാഹനമാണ് തീയണക്കുന്നതിന് നേതൃത്വം നല്‍കിയത്. ഷൊര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വെള്ളം കഴിഞ്ഞതോടെ അടുത്ത വീട്ടിലെ പറമ്പില്‍ നിന്നും മോട്ടോര്‍ അടിച്ചു തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
പെരിന്തല്‍മണ്ണ, കുന്നംകുളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് വാഹനവും കൂടി തീയണക്കാനുള്ള രക്ഷാമാര്‍ഗ്ഗത്തിന് എത്തി രാത്രി പത്തരയോടെ പൂര്‍ണ്ണമായും തീയണക്കാന്‍ കഴിഞ്ഞതായി ദൃകസാക്ഷികള്‍ വ്യക്തമാക്കി. പോക്കുപടി സ്വദേശി ആലിയുടെതാണ് കട. തീപടലങ്ങള്‍ മുകളിലേക്ക് ഉയര്‍ന്നതോടെയാണ് കടക്ക് സമീപത്തുള്ള വീട്ടുകാരും അതുവഴി വന്ന വാഹനയാത്രികരും കടക്ക് തീപിടിച്ച വിവരം അറിയുന്നത്.
റോഡിന്റെ വശത്തായതിനാല്‍ പട്ടാമ്പി- പാലക്കാട് വഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അതെ സമയം പട്ടാമ്പിയില്‍ ഫയര്‍സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ഷൊര്‍ണൂരില്‍ നിന്നെത്തുന്ന ഫയര്‍ വാഹനത്തിന്റെ സമയദൈര്‍ഘ്യം ചുരുക്കാന്‍ കഴിയുമെന്നും അടിയന്തിരമായി ബന്ധപ്പെട്ടവര്‍ താലൂക്കില്‍ ഫയര്‍സ്റ്റേഷന്‍ യാഥാര്‍ത്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം പട്ടാമ്പിയില്‍ വാഹനം കത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം ഓങ്ങല്ലൂര്‍ സെന്ററിലെ ഇരുനില കെട്ടിടത്തിനും തീപിടിച്ച് സമാനരീതിയിലുള്ള നാശനഷ്ടം ഉണ്ടാക്കിയിരുന്നു. അത് കൊണ്ട് തന്നെ പട്ടാമ്പിയില്‍ ഫയര്‍സ്റ്റേഷന്‍ ആവശ്യത്തിന് കാലപ്പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."