മയക്കുമരുന്നുകളേക്കാള്‍ അപകടം സോഷ്യല്‍ മീഡിയ: സുരേന്ദ്രന്‍ മാങ്ങാട്ട്
വാടാനപ്പള്ളി: മദ്യ, മയക്കുമരുന്നുകളേക്കാള്‍ അപകടകരമാണ് സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ന്യൂജനറേഷന്‍ സ്മാര്‍ട്ട് ഫോണുകളുമെന്നും കുട്ടികള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ രക്ഷിതാക്കള്‍ പരിശോധിക്കണമെന്നും എറണാകുളം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കഥാകൃത്ത് കൂടിയായ സുരേന്ദ്രന്‍ മാങ്ങാട്ട്.
വാടാനപ്പള്ളി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബിന്റെ ഇരുപത്തിനാലാം വാര്‍ഷികവും, സാന്ത്വന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലെ ക്ലബുകളും ചെറിയ സാംസ്‌കാരിക കൂട്ടയ്മകളും അവയിലൂടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങളും വളര്‍ന്നു വരുന്ന യുവ തലമുറയെ മദ്യ മയക്കുമരുന്നുകളില്‍നിന്നും അക്രമണസ്വഭാവങ്ങളില്‍നിന്നും മാറ്റിയെടുക്കാന്‍ കഴിയും.
രക്ഷിതാക്കള്‍ കുട്ടികളെ വളര്‍ത്തുബോള്‍ കുട്ടികള്‍ക്ക് പ്രകൃതിയെപറ്റിയും മണ്ണിനെ കുറിച്ചും മരങ്ങളെ കുറിച്ചു പഠിപ്പിക്കണമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു. ചടങ്ങില്‍ ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ കെ.എസ് ദീപന്‍ മാസ്റ്ററെയും, പി.എ അബ്ദുല്‍ ഖാദര്‍ മാസ്റ്ററെയും ആദരിച്ചു.
മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങിന്റെ ഇരുപത്തി നാലുമണിക്കൂറും സേവനം ചെയ്യുന്ന രക്തദാന യൂനിയിന്റെ ഉദ്ഘാടനം സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.എം നൗഷാദ് നിര്‍വഹിച്ചു.
തുടന്ന് സൗജന്യ മെഡിക്കല്‍ക്യാംപും, രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാംപും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ.കെ നിസാര്‍ അധ്യക്ഷനായി. ഷൗക്കത്തലി പടുവിങ്ങല്‍, ഹനീഫഹാജി., .സലീം, നസീര്‍, മുജീബ് കോമലത്ത്, ഒ.പി.എല്‍.സലാം, ഷാഹുല്‍ഹമീദ് മേജര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."