പൊലിസ് സ്റ്റേഷനും പരിസരവും ഇനി കാമറയുടെ നിരീക്ഷണത്തില്‍
മതിലകം: പൊലിസ് സ്റ്റേഷനും പരിസരവും ഇനി മുതല്‍ കാമറയുടെ നിരീക്ഷണത്തില്‍. ഉയര്‍ന്ന വ്യക്തതയുള്ള മൂന്ന് നിരീക്ഷണ കാമറകളാണ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിട്ടുള്ളത്. സ്റ്റേഷന്റെ മുന്‍വശത്തും ദേശീയപാതയുടെ ഇരുവശത്തെക്കുമായാണ് കാമറകള്‍ ഘടിപ്പിച്ചിട്ടുള്ളത്.
സ്‌ക്രീനും അനുബന്ധ ഉപകരണങ്ങളും സ്റ്റേഷനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേഷന്‍ വാഹനത്തിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പ്രവാസി വ്യവസായി കയ്പമംഗലം സ്വദേശി ബെന്നി മലയാറ്റിലാണ് കാമറകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ പണം ചിലവഴിച്ചത്.
ദേശീയപാത 17ല്‍ അപകടങ്ങള്‍ പെരുകുകയും ഇടിച്ച വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് പതിവായതോടെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മതിലകം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയപാതയില്‍ ചെന്ത്രാപ്പിന്നി, മൂന്നുപീടിക, മതിലകം, പള്ളിവളവ്, എസ്.എന്‍.പുരം, കോതപറമ്പ് എന്നിവിടങ്ങളില്‍ നേരത്തെ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു.
പൊലിസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലിസ് മേധാവി എന്‍. വിജയകുമാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വലപ്പാട് സി.ഐ സി.ആര്‍. സന്തോഷ് അധ്യക്ഷനായി. മതിലകം എസ്.ഐ കെ.എസ്. സുശാന്ത്, ബെന്നി മലയാറ്റില്‍, സീനിയര്‍ സി.പി.ഒ കെ.പി. രാജു എന്നിവര്‍ സംസാരിച്ചു. കാമറകള്‍ സമര്‍പ്പിച്ച ബെന്നി മലയാറ്റിലിന് എസ്.പി എന്‍.വിജയകുമാര്‍ ഐ.പി.എസ് ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."