HOME
DETAILS
MAL
ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് കുത്തേറ്റു
backup
January 15 2017 | 20:01 PM
വടക്കാഞ്ചേരി: ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. സമയക്രമത്തെ ചൊല്ലി തൃശൂര്‍ തിരുവില്വാമല റൂട്ടിലോടുന്ന ബിസ്മി, വന്ദനം ബസുകളിലെ ജീവനക്കാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കവും, പോര്‍വിളികളും ഓട്ടുപാറ ബസ്സ്റ്റാന്‍ഡിനുള്ളില്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏറ്റുമുട്ടലി നൊടുവില്‍ വന്ദനം ബസിലെ ഡോര്‍ചെക്കര്‍ പള്ളം സ്വദേശി ഷിനോജ് (40) ന് കുത്തേറ്റു. ബിസ്മി ബസിലെ കണ്ടക്ടര്‍ വരവൂര്‍ കുമരപ്പനാല്‍ സ്വദേശി ബജീഷ് (21) ആണ് ഷിനോജിനെ കുത്തി പരുക്കേല്ലിച്ചത്. ഇയാളെ സി.ഐ ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയിലെടുത്തു. നിരവധി യാത്രക്കാരേയും, വ്യാപാരികളേയും ഏറ്റുമുട്ടല്‍ ഭീതിയുടെ മുള് മുനയില്‍ നിര്‍ത്തി. ഇതിനെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."