'വര്ണോന്മലീയം' ചിത്രപ്രദര്‍ശനം നാളെ മുതല്‍
തൃശൂര്‍: ചിത്രകാരന് സരണ്‍ ഗുരുവായൂരിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമായ 'വര്ണ്ണോന്മലീയം' ചിത്രപ്രദര്‍ശനം നാളെ മുതല്‍ 31 വരെ ഗുരുവായൂര്‍ കിഴക്കേ നടയിലെ ഹോട്ടല്‍ എലൈറ്റിനുമുന്നില് നടക്കും.
ക്ഷേത്രപരിസരത്ത് ചിത്രപ്രദര്‍ശനത്തിന് ദേവസ്വം വിസമ്മതിച്ചതിനാല്‍ പ്രതിഷേധമായാണ് കിഴക്കേ നടയില്‍ തന്നെ പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ സരണ്‍ പറഞ്ഞു.
നാളെ വൈകീട്ട് 5.30ന് മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്യും. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. ശാന്തകുമാരി മുഖ്യാതിഥിയാകും.
ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.വി മുഹമ്മദ് യാസിം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. സുഹൃത്തുക്കളുടെ സഹായത്തോടെ തയാറാക്കിയ ഗുരുവായൂര്‍ ക്ഷേത്രകൊടിമര ഉയരത്തില്‍ തീര്‍ത്ത വേണുഗോപാലചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ അഭിലാഷ്, അഡ്വ. രവിചങ്കത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."