HOME
DETAILS

പട്ടികവര്‍ഗ വികസനത്തിന് നവരത്‌ന പദ്ധതികള്‍: മന്ത്രി എ.കെ ബാലന്‍

  
backup
January 15 2017 | 20:01 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


തൃശൂര്‍: സാമൂഹ്യ പഠന കേന്ദ്രങ്ങള്‍, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, സമ്പൂര്‍ണ കുടിവെള്ള പദ്ധതി, പോഷകാഹാരം, ലഹരി വിമുക്തി എന്നിവയുള്‍പ്പെടെ പട്ടിക വര്‍ഗക്കാരുടെ ഉന്നമനത്തിന് നവരത്‌ന പദ്ധതികള്‍ നടപ്പാക്കുമെന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. നബാര്‍ഡ് ധനസഹായത്തോടെ പട്ടിക വര്‍ഗ വികസന വകുപ്പ് തവളക്കുഴിപ്പാറ കോളനിയില്‍ നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനം കോളനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചികിത്സാ ധനസഹായം, വിദേശതൊഴില്‍ പദ്ധതിക്കുള്ള ധനസഹായം എന്നിവയുടെ വരുമാനപരിധി 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തും. പണിപൂര്‍ത്തിയാകാതെയുള്ള 9718 വീടുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കും.
140 പട്ടിക വര്‍ഗ സങ്കേതങ്ങളുടെ സമഗ്ര വികസനത്തിന് അംബേദ്കര്‍ ഗ്രാമ പദ്ധതി,  69413 പേര്‍ക്ക് കടാശ്വാസമായി 89 കോടി രൂപ അനുവദിക്കാനും തീരമാനിച്ചതായി മന്ത്രി അറിയിച്ചു. 33168 വീടുകളുടെ പണിപൂര്‍ത്തിയാക്കുന്നതിന് 171 കോടി രൂപ അനവദിച്ചു.
 1199 പോരുടെ കടം എഴുതി തള്ളി. ഭൂരഹിതര്‍ക്ക് 28.29 ഏക്കര്‍ സ്ഥലം 5.66 ലക്ഷം രൂപ ചെലവില്‍ കണ്ടെത്തി. 200 വീടുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. 7942 പേര്‍ക്ക് ചികിത്സാ ധനസാഹയമായി 8.42 കോടി രൂപ വിതരണം ചെയ്തു. ഗോത്രസാരധി പദ്ധതിയില്‍ 12831 കുട്ടികള്‍ക്ക് യാത്ര സൗകര്യത്തിന് 6.67 കോടി രൂപ അനുവദിച്ചു.
പിന്നോക്ക വിഭാഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസനുകൂല്യം, ഹോസ്റ്റള്‍ അലവന്‍സ് എന്നിവ വര്‍ധിപ്പിച്ചു. പാലക്കാട് മെഡിക്കല്‍ കോളജില്‍  281 സ്ഥിരം തസ്തികള്‍ക്ക് അംഗികാരം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
170 ലക്ഷം രൂപ ചെലവഴിച്ച് ആനമുക്കു മുതല്‍ തവളക്കുഴിപ്പാറ പട്ടികവര്‍ഗ കോളനിവരെയുള്ള റോഡില്‍ 2385 മീറ്റര്‍ നീളം മൂന്ന് മീറ്റര്‍ വീതിയില്‍ നവീകരിച്ചു. 1830 മീറ്റര്‍ നീളം റോഡ് കോണ്‍ക്രീറ്റ് തറയോഡ് പാകിയും ബാക്കി നീളം കോണ്‍ക്രീറ്റ് ചെയ്യുകയുമാണ് ചെയ്തത്. ചടങ്ങില്‍ ബി.ഡി.ദേവസ്സി എം.എല്‍.എ അധ്യക്ഷനായി.
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജര്‍ കെ.ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാരക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജു കെ.കെ, വൈസ് പ്രസിഡന്റ് വിജു വാഴക്കാല, അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ്, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍. രാജേഷ്, ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ എസ്. ശോഭനകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago