HOME
DETAILS

വര്‍ഗീയതയും വംശീയതയും മനുഷ്യരെ വിഭജിക്കുന്നു: തൗഫീഖ് അസ്‌ലംഖാന്‍

  
backup
January 15 2017 | 22:01 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%82%e0%b4%b6%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a8



കല്‍പ്പറ്റ: സാമ്രാജ്യത്വം ലോകസമൂഹത്തെ അസമാധാനത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും രാജ്യങ്ങള്‍ക്കകത്ത് വിവിധ ജനസമൂഹങ്ങള്‍ ഭരണകൂടങ്ങളാല്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ജമാഅത്തെ ഇസ്‌ലാമി മഹാരാഷ്ട്ര സംസ്ഥാന അമീര്‍ തൗഫീഖ് അസ്‌ലംഖാന്‍ പറഞ്ഞു. 'ഇസ്‌ലാം സന്തുലിതമാണ് ' എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ സമ്മേളനം പടിഞ്ഞാറത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയും വംശീയതയും മനുഷ്യരെ വിഭജിച്ച് പരസ്പരം പോരടിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് ഗതിവേഗം നല്‍കുന്നതാണ് ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍. ഇത് മഹത്തായ ഈ രാജ്യത്തിന്റെ മഹിതമായ പൈതൃകങ്ങള്‍ക്ക് പോറലേല്‍പ്പിക്കുന്നതാണ്. മനുഷ്യസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഓരോ ജനവിഭാഗങ്ങള്‍ക്കും അവരുടേതായ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്പര വിശ്വാസത്തോടെ സ്‌നേഹവും സഹവര്‍ത്തിത്വവും മുറുകെ പിടിച്ച് മുന്നോട്ടുപോകാന്‍ രാജ്യനിവാസികള്‍ക്ക് സാധിക്കണമെന്നും തൗഫീഖ് അസ്‌ലം ഖാന്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് മാലിക് ഷഹബാസ് അധ്യക്ഷനായി. ജില്ലാ സെകട്ടറി എം.പി അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
വൈജ്ഞാനിക സദസില്‍ ഡോ. അബ്ദുസലാം വാണിയമ്പലം, പി.വി റഹ്മാബി, കെ അദീല, നവാസ് പൈങ്ങോട്ടായി എന്നിവര്‍ സംസാരിച്ചു. ഉച്ചക്കുശേഷം നടന്ന സെമിനാര്‍ മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷനായി.
സമാപന പൊതുസമ്മേളനം ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാലിക് ഷഹബാസ് അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ അംഗം ശിഹാബ് പൂക്കോട്ടൂര്‍ പ്രമേയ വിശദീകരണം നിര്‍വഹിച്ചു. അസി. അമീര്‍ പി മുജീബുറഹ്മാന്‍, സംസ്ഥാന സമിതിയംഗം എ റഹ്മത്തുന്നിസ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ വേളം, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുജീബുറഹ്മാന്‍, ജി.ഐ.ഒ ജന. സെക്രട്ടറി ഫസ്‌ന മിയാന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സി.കെ സമീര്‍ സ്വാഗതവും സി സലീം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago