പൊലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനം മാറ്റിയത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നെന്ന് സൂചന
മാനന്തവാടി: തലപ്പുഴ പൊലിസ് സ്‌റ്റേഷന്റെ ഉദ്ഘാടനം മാറ്റിയത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി ജില്ലയിലെത്തുന്ന ദിവസം തന്നെ പൊലിസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് ദ്രുതഗതിയില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാക്കിയിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ കൈമാറുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടികളുടെ ചാര്‍ട്ടില്‍ സ്‌റ്റേഷന്‍ കെട്ടിട ഉദ്ഘാടനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.
കാട്ടികുളത്തെ പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴി നാടമുറിച്ച് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അവസാന നിമിഷം സുരക്ഷാകാരണങ്ങളുടെ പേരില്‍ ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. നാടമുറിച്ച് മാത്രമാണ് ഉദ്ഘാടനം എന്നതിനാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ വേദി പങ്കിടാന്‍ പറ്റാത്തതും ഉദ്ഘാടനം പെട്ടെന്ന് തിരുമാനിച്ചത് തങ്ങളെ അറിയിച്ചില്ലെന്ന പടലപിണക്കവുമാണ് ഉദ്ഘാടനം മാറ്റാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഏത് നിമിഷവും നിലംപൊത്താറായ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നീക്കം ചിലര്‍ ചേര്‍ന്ന് തടസ്സപ്പെടുത്തിയതില്‍ പൊലിസ് സേനക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതെസമയം രാത്രിയോടെ മാത്രമെ മുഖ്യമന്ത്രി തലപ്പുഴയില്‍ എത്തുകയുള്ളുവെന്നും നിരവധി തവണ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴയില്‍ രാത്രി മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നത് സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നുള്ള ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്ളതിനാലാണ് ഉദ്ഘാടന പരിപാടി മാറ്റി വച്ചതെന്നാണ് പൊലിസ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. എന്നാല്‍ സുരക്ഷാ ഭീഷണിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ പരിപാടി മാറ്റിവച്ചത് ജില്ലയിലെ പൊലിസിന് നാണേക്കേടായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."