സി ഭാസ്കരന് നിസ്വാര്‍ഥ പൊതുപ്രവര്ത്തകന്: പിണറായി വിജയന്
സുല്‍ത്താന്‍ ബത്തേരി: സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന സി ഭാസ്കരന് നിസ്വാര്‍ഥനായ പൊതു പ്രവര്‍ത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സി ഭാസ്കരന് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയെ സംരക്ഷിക്കുന്നതിന് വേണ്ടി മുന്‍നിരയിലുണ്ടായിരുന്ന പോരാളിയായിരുന്നു സി ഭാസ്കരന്.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അദ്ദേഹം നിരന്തരം പോരാടി. ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി നിര്‍വഹിച്ചുവെന്നും പിണറായി പറഞ്ഞു. സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. പി.എ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഒ.ആര് കേളു ലത ശശി, എം വേലായുധന്, പി.പി അയ്യൂബ്, സി.പി വര്‍ഗീസ്, പി.എം ജോയി, എ ഭാസ്കരന്, കെ ശശാങ്കന്, സി.കെ സഹദേവന്, കെ ബാബു സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."