ഫ്രണ്ട്‌സ് ഓഫ് ഗ്രീന്‍ ഈദ്-വിഷു ആഘോഷം ശ്രദ്ധേയമായി
അല്‍ ഐന്‍: യുഎഇയുടെ ഉദ്യാന നഗരിയായ അല്‍ ഐനില്‍ ഫ്രണ്ട്‌സ് ഓഫ് ഗ്രീന്‍ സംഘടിപ്പിച്ച 'ഈദിന്‍ ഇശല്‍' മെഗാ ഷോ ആസ്വാദന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു. കുവൈത്താത്ത് ലുലു അങ്കണത്തില്‍ നടന്ന പരിപാടി ആസ്വദിക്കാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്. കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ മികച്ച ഹാസ്യ വിരുന്നൊരുക്കി. പ്രമുഖ ഗായകരായ ആബിദ് കണ്ണൂര്‍, ഫാസില ബാനു, ആദില്‍ അത്തു മധുരമൂറും ഇശലുകള്‍ കൊണ്ട് സദസ്സിനെ ഇളക്കി മറിച്ചു. ജൂനിയര്‍ ഗായക നിരയും പുതുമയാര്‍ന്ന ഈണങ്ങള്‍ കൊണ്ട് മനം കവര്‍ന്നു.
ബെന്‍സര്‍ ദുബൈ കോഓര്‍ഡിനേറ്ററായ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പ്രോഗ്രാം ജനമനസ്സില്‍ ആഹ്‌ളാദം നിറച്ചു. സലിം മണ്ടേയപ്പുറം സ്വാഗതമാശംസിച്ച ചടങ്ങില്‍ ഫൈസല്‍ ഹംസ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജിമ്മി ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ ഐന്‍ കെഎംസിസി വൈസ് പ്രസിഡന്റ് മുത്തലിബ് കാടങ്ങോട്, അല്‍ ഐന്‍ ഇന്‍കാസ് ആക്ടിങ് പ്രസിഡന്റ് സലീം വെഞ്ഞാറമൂട്, അല്‍ ഐന്‍ മലയാളി സമാജം പ്രസിഡന്റ് രാധാകൃഷ്ണന്‍, ലുലു അല്‍ ഐന്‍ റീജ്യനല്‍ ഡയറക്ടര്‍ ഷാജി ജമാല്‍, ഫ്രണ്ട്‌സ് ഓഫ് ഗ്രീന്‍ രക്ഷാധികാരി ബീരാന്‍കുട്ടി കരേക്കാട് ആശംസ നേര്‍ന്നു.
ബിസിനസ്, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരെ മെമെന്റോകള്‍ നല്‍കി സലാം യു.സി, കബീര്‍ ടി.കെ, മുസ്തഫ പുല്ലാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. മുഹമ്മദ് അനീസ്, സയീദ് സൈന്‍ തങ്ങള്‍, നാസര്‍ വേങ്ങര, അബൂബക്കര്‍ ചാലില്‍, മുസ്തഫ കോട്ടക്കല്‍, ഫിറോസ് ബാബു,നയീം മണ്ണാര്‍ക്കാട്, മുജീബ് പന്താവൂര്‍, മുത്തലിബ് ചാവക്കാട്, അബ്ദുല്‍ കലാം പി.ഹമീദ്, സബീല്‍ സലിം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."