HOME
DETAILS
MAL
അട്ടപ്പാടിയില്‍ ഏഴുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് മരിച്ചു
Web Desk
April 16 2024 | 03:04 AM
പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂര്‍ കടമ്പാറ ഊരിലെ ദീപ-കുമാര്‍ ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് മരിച്ചത്. കോയമ്പത്തൂരില്‍ മെഡിക്കല്‍ കോളജില്‍ വച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു മരണം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് കോട്ടത്തറ താലൂക്കാശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടുന്നാണ് കുഞ്ഞ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."