കല്യാണം കളറാക്കിയതാ; വെള്ളമടിച്ചെത്തിയ വരനെ പൊലിസ് പിടിച്ചു- കല്യാണം മുടങ്ങി
പത്തനംതിട്ട: വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വേഷത്തില്‍ തന്നെയായിരുന്നു വരനെ പൊലീസ് പിടികൂടിയത്. വിവാഹ ദിവസം രാവിലെ മുതലേ വരന്‍ മദ്യ ലഹരിയിലായിരുന്നു വെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോട് വരന്‍ മോശമായി പൊരുമാറുകയും ഇതോടെ വധുവും കുടുംബവും കല്യാണത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
പൊലീസ് എത്തിയതറിഞ്ഞും പ്രശ്‌നമുണ്ടാക്കിയ വരനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ്. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരന്‍. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഒത്തുതീര്‍പ്പില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."