HOME
DETAILS

ഇവര്‍ക്ക് ജയിച്ചാല്‍ മാത്രം പോര;  ജയിപ്പിക്കുകയും വേണം

  
ജലീല്‍ അരൂക്കുറ്റി
April 16 2024 | 05:04 AM

It is not enough to win; Must win

ആലപ്പുഴ: മത്സരരംഗത്തുള്ള പ്രമുഖര്‍ക്ക് വിജയിച്ചാല്‍ മാത്രം പോര, പാര്‍ട്ടിയുടെയും മുന്നണിയുടേയും സ്ഥാനാര്‍ഥികളുടെ വിജയം കൂടി ഉറപ്പാക്കണം. എതിര്‍സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു സ്ഥാനാര്‍ഥികളുടെ  പ്രചാരണത്തിന് കൂടി സമയം നീക്കിവയ്ക്കേണ്ടിവരുന്നവരാണ് ഈ നേതാക്കള്‍. ഇരട്ട ദൗത്യവുമായി സജീവമായിരിക്കുന്നത് അഞ്ചു പ്രമുഖരാണ്. രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, കെ.സുധാകരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, എന്‍.ഡി.എ ജനറല്‍ കണ്‍വീനറും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് ഇരട്ട ദൗത്യത്തിനുടമകള്‍.

 ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പര്യടനത്തിന് ശേഷം ദ്വിദിന സന്ദര്‍ശനത്തിനായി  15ന് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി വയനാടിന് പുറമേ മലബാറിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് കൂടി പ്രചാരണം  നടത്തിയാണ് മടങ്ങുക. പിന്നീട് 18 ന് മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വീണ്ടും എത്തും. പിന്നീട് ഇതരസംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങളിലായിരിക്കും രാഹുല്‍. ദേശീയ  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേന്ദ്ര ഏജന്‍സികള്‍ ഉയര്‍ത്തിയ വെല്ലുവിളി ഉള്‍പ്പെടെ നിരവധി ചുമതലകളുമായി ഡല്‍ഹിക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള ഓട്ടത്തിനിടയില്‍  സ്വന്തം മണ്ഡലത്തിനൊപ്പം വയനാട് അടക്കമുള്ള മണ്ഡലങ്ങളുടെ  പ്രചാരണങ്ങളുടെ ചുക്കാനും കെ.സി വേണുഗോപാലിനുണ്ട്.

ആലപ്പുഴയിലെ പ്രചാരണത്തിന് ഇടവേള നല്‍കി ഡല്‍ഹിക്ക് തിരിച്ച കെ.സി രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനൊപ്പമാണ് എത്തിയത്.  നേരത്തെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് മണ്ഡലത്തില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. കെ.സുധാകരന്‍ കണ്ണൂരില്‍  സജീവമാകുന്നതിനൊപ്പം ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്,  കാസര്‍കോട്ടെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. പ്രവര്‍ത്തന അവലോകനത്തിനും സമയം നീക്കിവയ്ക്കുന്നു. 

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പെ വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ കെ. സുരേന്ദ്രന്‍ വരും ദിവസങ്ങളില്‍ വയനാടിന് പുറത്തുള്ള പ്രചാരണത്തിനും സമയം നീക്കിവെച്ചിട്ടുണ്ട്. തുഷാര്‍ മൂന്ന് മണ്ഡലങ്ങളില്‍ പ്രചാരണം പൂര്‍ത്തിയാക്കി വരും ദിവസങ്ങളില്‍ തിരുവനന്തപുരം, വയനാട്, ആറ്റിങ്ങല്‍, മാവേലിക്കര മണ്ഡലങ്ങളിലുമെത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago